കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണം ഇന്ന് തുടങ്ങും

Published : Nov 12, 2020, 08:00 AM IST
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണം ഇന്ന് തുടങ്ങും

Synopsis

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണം ഇന്ന് തുടങ്ങും. അടുത്ത വ്യാഴാഴ്ച വരെ  പത്രിക നൽകാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണം ഇന്ന് തുടങ്ങും. അടുത്ത വ്യാഴാഴ്ച വരെ 
പത്രിക നൽകാം. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്ഥാനാർത്ഥിയുൾപ്പടെ മൂന്ന് പേർക്ക് മാത്രമേ പത്രിക സമർപ്പണത്തിൽ പങ്കെടുക്കാൻ കഴിയൂ. പ്രകടനമോ ജാഥയോ ആൾക്കൂട്ടമോ പാടില്ല.

സ്ഥാനാർത്ഥിക്ക് ഒരു വാഹനം മാത്രമേ പാടൂള്ളുവെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിക്ക് കോവിഡാണെങ്കിൽ  നിർദ്ദേശിക്കുന്ന ആൾക്ക് പത്രിക സമർപ്പിക്കാം. വെള്ളിയാഴ്ചയാണ്  സൂക്ഷ്മ പരിശോധന.  നവംബർ 23 തിങ്കളാഴ്ചയാണ്  പിൻവലിക്കാനുള്ള അവസാനതീയതി. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ