കുടുംബത്തോടൊപ്പം ഭുവനേശ്വരന്‍റെ രക്തസാക്ഷി മണ്ഡപത്തിലെത്തി ജി സുധാകരൻ, പുഷ്പാർച്ചന നടത്തി

Published : May 06, 2026, 05:15 PM IST
sudhakaran pays tribute at martyr memorial after victory

Synopsis

ജി സുധാകരൻ സഹോദരൻ ഭുവനേശ്വരന്‍റെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലാണ് രക്തസാക്ഷി മണ്ഡപം

ആലപ്പുഴ: ജി സുധാകരൻ സഹോദരൻ ഭുവനേശ്വരന്‍റെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലാണ് രക്തസാക്ഷി മണ്ഡപം. കുടുംബസമേതമെത്തിയാണ് ജി സുധാകരൻ ഭുവനേശ്വരന്‍റെ രക്തസാക്ഷി മണ്ഡപത്തിലെത്തിയത്. നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ ആദ്യം കേട്ട വിമത ശബ്ദങ്ങളില്‍ ഒന്ന് ജി സുധാകരന്റേതായിരുന്നു. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി ജനവിധി തേടിയ സുധാകരൻ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തി കുറിച്ച് സിറ്റിങ് എംഎൽഎ എച്ച് സലാമിനെ പരാജയപ്പെടുത്തി വിജയിക്കുകയും ചെയ്തു.

19,000-ത്തിന് മുകളിൽ വോട്ടുകൾക്ക് ജയിക്കുമെന്നായിരുന്നു സുധാകരന്റെ പ്രവചനം. അതിനെയും മറികടന്ന് 27935 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. 75184 വേട്ടുകളാണ് ജി സുധാകരന് ആകെ ലഭിച്ചത്. സിപിഎമ്മിന്‍റെ സിറ്റിങ് എംഎൽഎ എച്ച് സലാമിന് 47249 വോട്ടുകളാണ് ലഭിച്ചത്. 2021-ൽ 11,125 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു എൽഡിഎഫിന്. ഇതിന്‍റെ ഇരട്ടി ഭൂരിപക്ഷമാണ് സുധാകരൻ നേടിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു ദശാബ്ദത്തിന് ശേഷം ഇടതു സർക്കാരിന്റെ പടിയിറക്കം; കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബിയുടെ പങ്ക് എന്ത്?
കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു