തിരുവനന്തപുരത്ത് സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥി, ഇടതു സ്വതന്ത്രനായി മത്സരിക്കും

Published : Mar 20, 2026, 05:40 PM IST
sudheer karamana

Synopsis

ജനാധിപത്യ കേരള കോൺ​ഗ്രസിന് അനുവദിച്ച സീറ്റായിരുന്നു ഇത്. ഈ സീറ്റിൽ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതും അവരായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടൻ സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥി. ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. എൽഡിഎഫ് ക്യാംപിൽ തീർത്തും അപ്രതീക്ഷിതമായ നീക്കമാണ് നടന്നിരിക്കുന്നത്. എന്നാൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല. ജനാധിപത്യ കേരള കോൺ​ഗ്രസിന് അനുവദിച്ച സീറ്റായിരുന്നു ഇത്. ഈ സീറ്റിൽ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതും അവരായിരുന്നു. എന്നാൽ യോജിച്ച സ്ഥാനാർത്ഥിയെ നിർദേശിക്കാൻ പോലും ഇതുവരെ സാധിച്ചിരുന്നില്ല. ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കേയാണ് ഇപ്പോൾ സ്ഥാനാർത്ഥിയെ തീരുമാനിച്ചതായ വിവരം പുറത്തുവന്നിരിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബേപ്പൂർ പിടിക്കാൻ അൻവർ; കോട്ട കാക്കാൻ റിയാസ്; സുൽത്താൻ പട്ടത്തിനായി കനത്ത പോരാട്ടം!
വോട്ടുണ്ടോ എന്ന് ചോദിക്കരുത്, ചോദിച്ചാൽ 'ബിഗ് ബോസ്' ടാസ്കാകും! സെലിബ്രിറ്റി തന്ത്രം പാളി ട്വന്റി 20; കളം നിറഞ്ഞ് ട്രോളന്മാർ