തിരുവനന്തപുരത്ത് സുധീര്‍ കരമന എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കും; 'സ്ഥാനാര്‍ത്ഥിത്വത്തിൽ സന്തോഷം, സിറ്റിങ് സീറ്റ് നിലനിര്‍ത്തും'

Published : Mar 21, 2026, 12:51 PM ISTUpdated : Mar 21, 2026, 01:18 PM IST
sudheer karamana

Synopsis

തിരുവനന്തപുരം സെന്‍ട്രൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുധീര്‍ കരമന മത്സരിക്കും. സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി എൽഡിഎഫ് അൽപ്പസമയം മുന്‍പാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീര്‍ കരമന എകെജി സെന്‍ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുധീര്‍ കരമന മത്സരിക്കും. സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി എൽഡിഎഫ് അൽപ്പസമയം മുന്‍പാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീര്‍ കരമന എകെജി സെന്‍ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിനിമയും രാഷ്ട്രീയവും രണ്ടാണെന്നും സ്ഥാനാർത്ഥിത്വം സമൂഹത്തിലേക്ക് ഇറങ്ങാനുള്ള അവസരമായി കാണുന്നുവെന്നും തിരുവനന്തപുരം മണ്ഡലം നിലനിര്‍ത്തുമെന്നും സുധീര്‍ കരമന പറഞ്ഞു. വളരെ സന്തോഷത്തോടെയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന വ്യക്തിയെന്ന നിലയിൽ അഭിമാനമുണ്ട്. ആരും അന്യരല്ല. തിരുവനന്തപുരത്തിന്‍റെ എല്ലാ സ്ഥലവും നന്നായി അറിയുന്ന നാടിന് അറിയുന്ന ആളെന്ന നിലയിൽ ഈ ദൗത്യം സന്തോഷത്തോടെ സ്വീകരിക്കുകയാണ്. സിറ്റിങ് സീറ്റ് നിലനിര്‍ത്തുക തന്നെ ചെയ്യും.സിനിമയും രാഷ്ട്രീയവും രണ്ടായി കാണേണ്ടതാണ്. താനൊരു അധ്യാപകനും സിനിമ അഭിനേതാവ് കൂടിയാണ്. സമൂഹത്തിന് വേണ്ടിയാണ് നമ്മളെല്ലാം ജീവിക്കേണ്ടത്. സമൂഹത്തിലേക്ക് ഇറങ്ങാനുള്ള അവസരമായിട്ടാണ് ഇതിനെകാണുന്നതെന്നും സുധീര്‍ കരമന പറഞ്ഞു.

 സിഎംപിയുടെ സിപി ജോണ്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്‍റ് കരമന ജയനാണ് തിരുവനന്തപുരം സെന്‍ട്രലിൽ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ളത്. ഇതുവരെ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബിജെപി പ്രഖ്യാപിച്ചിട്ടില്ല. കരമന ജയൻ കൂടി മത്സര രംഗത്തേക്ക് വന്നാൽ തിരുവനന്തപുരം സെന്‍ട്രൽ ശക്തമായ പോരാട്ടമായിരിക്കും ഉണ്ടാകുകയെന്നാണ് പ്രവര്‍ത്തകര്‍ കണക്കുക്കൂട്ടുന്നത്. സിറ്റിങ് എംഎൽഎ ആന്‍റണി രാജുവിന് തൊണ്ടി മുതൽ കേസിലെ കോടതി വിധിയെ തുടര്‍ന്ന് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സുധീര്‍ കരമനെയെ മത്സരിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചത്. സിപിഎമ്മിന്‍റെ ഘടകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ സീറ്റാണ് തിരുവനന്തപുരം സെന്‍ട്രൽ. എന്നാൽ, ആന്‍റണി രാജുവിന് പകരം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിക്കാൻ കഴിയാതെ വന്നതോടെയാണ് എൽഡിഎഫ് ഇടപെട്ട് സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വിമർശനവുമായി ശശി തരൂർ; ആയുധമാക്കി ബിജെപി
ഒരോ തവണ തോൽക്കുമ്പോഴും ശൈലജയ്ക്ക് പാര്‍ട്ടി പ്രമോഷൻ നൽകുമെന്ന് സണ്ണി ജോസഫ്; മറുപടിയുമായി കെകെ ശൈലജ