കോന്നി സഹകരണ ബാങ്ക് നിക്ഷേപം ലഭിക്കാത്തതിൽ ആത്മഹത്യ ശ്രമം; നിക്ഷേപകന്റെ നില അതീവ ​ഗുരുതരം, വെന്റിലേറ്ററിൽ

Published : Mar 12, 2025, 06:48 AM ISTUpdated : Mar 12, 2025, 07:45 AM IST
 കോന്നി സഹകരണ ബാങ്ക് നിക്ഷേപം ലഭിക്കാത്തതിൽ ആത്മഹത്യ ശ്രമം; നിക്ഷേപകന്റെ നില അതീവ ​ഗുരുതരം, വെന്റിലേറ്ററിൽ

Synopsis

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ആണ് കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ ഉള്ളത്. 

പത്തനംതിട്ട:  പത്തനംതിട്ട കോന്നിയിൽ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച നിക്ഷേപകൻ്റെ നില അതീവ ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ആണ് കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ ഉള്ളത്. സിപിഎം ഭരിക്കുന്ന കോന്നി റീജിയണൽ സഹകരണ ബാങ്ക് 11 ലക്ഷം രൂപയാണ് ആനന്ദന് നൽകാനുള്ളത്. പണം കിട്ടാനുള്ള മറ്റ് നിക്ഷേപകരെ അണിനിരത്തി കോൺഗ്രസ് ഇന്ന് ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 11 മണിയോടെ ആണ് പ്രതിഷേധം.

PREV
Read more Articles on
click me!

Recommended Stories

ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം
ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥൻ തട്ടിയെടുത്തതായി പരാതി