ആര്യാനാട് പോലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം,പാലോട് സ്വദേശി മെഡിക്കല്‍ കോളേജില്‍

Published : May 27, 2022, 03:25 PM ISTUpdated : May 27, 2022, 03:41 PM IST
ആര്യാനാട് പോലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ ഒഴിച്ച്  ആത്മഹത്യശ്രമം,പാലോട് സ്വദേശി മെഡിക്കല്‍ കോളേജില്‍

Synopsis

ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ശേഷം പുറത്തു പോയി. പിന്നീട് പെട്രോളുമായെത്തി ശരീരത്തിൽ ഒഴിച്ചു തീ കൊളുത്തിയെന്ന് പോലീസ്

ആര്യനാട് :പൊലീസ് സ്റ്റേഷനിൽ  പരാതി നല്‍കിയ ശേഷം  പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു .പാലോട് പച്ച തെങ്ങുംകോണം പുത്തൻ വീട്ടിൽ ഷൈജു (47) നെയാണ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ശേഷം ഇയാൾ പുറത്തു പോകുകയും  പിന്നീട് പെട്രോളുമായി എത്തി ശരീരത്തിൽ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.പൊള്ളലേറ്റ ഇയാളെ പൊലീസുകാർ ഉടൻ തന്നെ വാഹനത്തിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഷൈജുവിന്‍റെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

 

also read;പൊലീസുകാരെ കാറിടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച പോക്സോ പ്രതി പിടിയിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി