സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നിൽ സംരംഭകന്റെ ആത്മഹത്യാ ശ്രമം

Published : Aug 02, 2022, 11:42 PM IST
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നിൽ സംരംഭകന്റെ ആത്മഹത്യാ ശ്രമം

Synopsis

പെട്രോൾ ഒഴിച്ച് കത്തിക്കാനായിരുന്നു ശ്രമം, പരിക്കേറ്റ പ്രശാന്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: വടകരയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നിൽ അംഗപരിമിതനായ സംരംഭകന്റെ ആത്മഹത്യാ ശ്രമം. വടകര തട്ടോളിക്കരയിൽ ആണ് യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രാത്രി 8 മണിയോടെയായിരുന്നു സംഭവം. പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

തട്ടോളിക്കരയിൽ സംരംഭം നടത്തുന്ന പ്രശാന്ത് ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. തന്റെ സ്ഥാപനം പൂട്ടിക്കാൻ സിപിഎം പ്രാദേശിക നേതാക്കൾ ഇടപെട്ടു എന്ന് ആരോപിച്ചായിരുന്നു പ്രശാന്തിന്റെ ആത്മഹത്യാ ശ്രമം. പിരിവ് നൽകാത്തതിന്റെ പേരിലാണ് സ്ഥാപനം പൂട്ടിക്കാൻ ശ്രമിച്ചതെന്ന് പ്രശാന്ത് ആരോപിച്ചു. രണ്ട്  വർഷം മുമ്പ് തന്റെ  ഫാം പൂട്ടിക്കാൻ സിപിഎം പ്രവർത്തകർ ഇടപെട്ടിരുന്നതായും പ്രശാന്ത് ആരോപിച്ചു.


 

PREV
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്