ബിഡിഎസ് വിദ്യാർത്ഥി നിതിന്റെ ആത്മഹത്യ; ഡോക്ടർ എംകെ റാമിനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ല, വിമർശനവുമായി ഹൈക്കോടതി

Published : Jul 18, 2026, 07:34 AM IST
nithin raj death case

Synopsis

സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് അന്വേഷണം സംഘം റാമിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു.

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന ഡോക്ടര്‍ എം കെ റാമിനെ ഇനിയും കണ്ടെത്താന്‍ കഴിയാതെ അന്വേഷണ സംഘം. റാമിനായി ബംഗളൂരുവിലും ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലും അന്വേഷണം തുടരുകയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. റാമിന്‍റെ ബന്ധുക്കള്‍ താമസിക്കുന്ന ബംഗളൂരുവിലെ ഫ്ലാറ്റിലുള്‍പ്പെടെ അന്വേഷണ സംഘം എത്തിയെങ്കിലും ഫലമുണ്ടായില്ല. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് അന്വേഷണം സംഘം റാമിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺഗ്രസിൽ പോര് കനക്കുന്നു, പക്ഷം പിടിച്ച് നേതാക്കൾ; കെ എസ് യു പ്രസിഡന്റിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ പൊലീസിന് കൈമാറും; പ്രതിയായ ഡോ. അഞ്ജലി നായരുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതിയിൽ