'ജനം അസ്വസ്ഥരാണ്'; ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണ ഉണ്ടാകേണ്ടതെന്ന് സുകുമാരൻ നായർ

Published : Dec 10, 2020, 10:13 AM ISTUpdated : Dec 10, 2020, 10:27 AM IST
'ജനം അസ്വസ്ഥരാണ്';  ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണ ഉണ്ടാകേണ്ടതെന്ന് സുകുമാരൻ നായർ

Synopsis

ഇത്തവണ വസ്തുതകൾ മനസിലാക്കി ജനങ്ങൾ വോട്ട് ചെയ്യുമെന്നും സുകുമാരൻ നായർ. സമദൂര നിലപാടാണ് എൻഎസ്എസിന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം: ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഇത്തവണ വസ്തുതകൾ മനസിലാക്കി ജനങ്ങൾ വോട്ട് ചെയ്യുമെന്നും സുകുമാരൻ നായർ പറഞ്ഞു. വാഴപ്പള്ളി സെന്‍റെ. തെരേസാസ് സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ അസ്വസ്ഥരാണ്. അതിനാല്‍, ഇത്തവണ വസ്തുതകള്‍ മനസ്സിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യും. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ വിജയമാകണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മുന്നണികളോട് സമദൂര നിലപാടാണ്  എൻഎസ്എസിന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാശിയേറിയ പോരിനൊരുങ്ങി കൊച്ചി; ഇക്കുറി ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഇരട്ടി ആവേശം; ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം 30ന്
വീണ്ടും ലോക കേരള സഭ; ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധിയിൽ ഉദ്ഘാടനം, പ്രതീക്ഷിക്കുന്ന ചെലവ് പത്തു കോടി