'പരസ്പരം നടത്തിയ പരാമർശങ്ങൾ എല്ലാം മറന്നു'; മുഖ്യമന്ത്രിയായ സതീശനുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് സുകുമാരൻ നായർ

Published : Nov 13, 2026, 10:12 AM IST
G Sukumaran Nair on V D satheesan

Synopsis

മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തർക്കങ്ങൾ അവസാനിച്ചതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. സാമ്പത്തിക സംവരണം മാത്രമാണ് ആവശ്യമെന്നും എൽപിഎസ്ടി ഉദ്യോഗാർത്ഥികളോട് സർക്കാർ അനുഭാവപൂർണ്ണമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തർക്കത്തിൽ മഞ്ഞുരുകിയെന്ന് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. മറുപടി കിട്ടി. പരസ്പരം നടത്തിയ പരാമർശങ്ങൾ എല്ലാം മറന്നു. മുഖ്യമന്ത്രിയായ വി.ഡി. സതീശനുമായി അഭിപ്രായ വ്യത്യാസമില്ല. വി ഡി സതീശൻ നടത്തിയ പരാമർശങ്ങൾ ഏത് സാഹചര്യത്തിലായിരുന്നു എന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. അത് ഞങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും കുറച്ചു വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം എല്ലാം പറഞ്ഞ് അവസാനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ കോൺഗ്രസിലുള്ള കാര്യങ്ങൾക്ക് അഭിപ്രായം പറയുന്നില്ല. മുഖ്യമന്ത്രിയുമായി സൗഹൃദത്തോടെ ഇനി മുന്നോട്ടുപോകും. അദ്ദേഹം കൂടി അങ്ങനെ നിൽക്കണം. എൻഎസ്എസ് ആർക്കും അമിതമായി വിധേയപ്പെടില്ല. എൻഎസ്എസ് സംസ്ഥാന സർക്കാരിന്റെ മുന്നിലോ കേന്ദ്ര സർക്കാരിന്റെ മുന്നിലോ ഒരാവശ്യവും വെച്ചിട്ടില്ല. സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാക്കണം എന്നത് മാത്രമാണ് ആവശ്യം. ഈ ആവശ്യം രേഖാമൂലം ഒന്നും അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. എൽപിഎസ്ടി സമരത്തിൽ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ കുറെക്കൂടി നയപരമായ സമീപനം സർക്കാർ എടുക്കണം. സമരപ്പന്തൽ പൊളിച്ചത് കാര്യങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെപിസിസി അധ്യക്ഷനിൽ ഒറ്റപ്പേരിലേക്കെത്തുന്നില്ല, ഹൈക്കമാൻഡ് നേതൃത്വം ഇടപെടുന്നില്ല, സമവായമായില്ലെങ്കിൽ സണ്ണി ജോസഫ് തുടരും
അട്ടപ്പാടിയിലെ ശിശുമരണം: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്