
കോട്ടയം: സുരേഷ് ഗോപിയെ മന്നം സമാധിയിൽ പങ്കെടുപ്പിക്കാതിരുന്ന സുകുമാരൻ നായരുടെ നടപടിയെ വിമർശിച്ച് നടനും സംവിധായകനുമായ മേജർ രവി രംഗത്ത്. ബിജെപിക്കാരനാണെന്ന കാരണം പറഞ്ഞു സുരേഷ് ഗോപിയെ മന്നം സമാധിയിൽ കയറ്റാതിരുന്ന സുകുമാരൻ നായർ മുഖ്യമന്ത്രി പിണറായി വിജയനെ കാത്ത് ഒരു മണിക്കൂർ കോട്ടയം ഗസ്റ്റ് ഹൗസിൽ നിന്നത് എന്തിനുവേണ്ടിയാണെന്ന് വ്യക്തമാക്കണമെന്ന് മേജർ രവി ചോദിച്ചു. നായർ സർവീസ് സൊസൈറ്റിയിലെ വിമതരുടെ കൂട്ടായ്മയായ വിദ്യാധിരാജ വിചാരവേദി വൈക്കത്ത് സംഘടിപ്പിച്ച മന്നം അനുസ്മരണ സമ്മേളനത്തിലായിരുന്നു സുകുമാരൻ നായർക്കെതിരായ മേജർ രവിയുടെ വിമർശനം.
നട്ടെല്ല് നിവർത്തി വിവേകത്തോടെ സംസാരിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി തയ്യാറാകണം. ഇല്ലെങ്കിൽ നട്ടെല്ലുള്ളവർ ചോദ്യം ചെയ്യുമെന്നും മേജർ രവി പറഞ്ഞു.
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിയെ കാണാൻ സുകുമാരൻ നായർ വിസമ്മതിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പാണ് സംഭവം. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ മുന്‍കൂര്‍ അനുമതി നേടിയാണ് സുരേഷ് ഗോപിയെത്തിയത്. എന്നാൽ പരിപാടിക്ക് ശേഷം സുകുമാരൻ നായരെ കാണാൻ സുരേഷ് ഗോപി ശ്രമിച്ചെങ്കിലും സുകുമാരൻ നായർ വിസമ്മതിച്ചുവെന്നാണ് പുറത്തുവന്നത്. സംഭവം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ബിജെപി അനുഭാവി കൂടിയായ മേജർ രവി വിമർശനമുന്നയിക്കുന്നത്.
മനുഷ്യ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന ചിത്രം; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി'നെ കുറിച്ച് മേജർ രവി