സംസ്ഥാനത്ത് വേനല്‍ക്കാലത്തിന് തുടക്കമായി; മാര്‍ച്ച് 1 മുതല്‍  മൂന്ന് മാസം ഉഷ്ണകാലം

Published : Mar 01, 2021, 02:33 PM IST
സംസ്ഥാനത്ത് വേനല്‍ക്കാലത്തിന് തുടക്കമായി; മാര്‍ച്ച് 1 മുതല്‍  മൂന്ന് മാസം ഉഷ്ണകാലം

Synopsis

തെരഞ്ഞെടുപ്പ് ചൂടിനൊപ്പം സംസ്ഥാനത്ത് അന്തിരീക്ഷ താപനിലയും കുതിക്കുകയാണ്. മിക്ക ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയിലും 2 ഡിഗ്രി വരെ ഉയര്‍ന്നു കഴിഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാലത്തിന്  തുടക്കമായി. കടുത്ത ചൂടില്‍ കേരളം വലയുകയാണ്.  വേനല്‍ മഴ കനിയുന്നതോടെ , ഇത്തവണ ചൂടിന്‍റെ  കാഠിന്യം കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.

മാര്‍ച്ച് 1 മുതല്‍ മൂന്ന് മാസക്കാലമാണ് കേരളത്തില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് ചൂടിനൊപ്പം സംസ്ഥാനത്ത് അന്തിരീക്ഷ താപനിലയും കുതിക്കുകയാണ്. മിക്ക ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയിലും 2 ഡിഗ്രി വരെ ഉയര്‍ന്നു കഴിഞ്ഞു. തീരദേശ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ അന്തരീക്ഷ ആര്‍ദ്രത ഉയര്‍ന്നതാണ്. അതിനാല്‍ വേനല്‍ക്കാലത്ത് താപനില  ഉയരുന്നതോടെ ,ചൂട് ആനുപാതികമായി ഉയരുകയും മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങളും അസ്വസ്ഥതയമുണ്ടാക്കും.

വേനല്‍ക്കാല ദുരന്ത സാധ്യതകള്‍ ലഘൂരിക്കുന്നതിനും പ്രതിരോധിക്കുന്നതിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കും.

ഭൂ മധ്യരേഖക്ക് സമീപമുള്ള  കിഴക്കന്‍ പസഫിക് സമുദ്രത്തിലും മധ്യ പസഫിക് സമുദ്രത്തിലും കടലിന്‍റെ ചൂട് സാധാരണയിലും കുറയുന്ന ലാ നീന പ്രതിഭാസം ഏപ്രിലോടെ കൂടുതല്‍ ദുര്‍ബലമായേക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനില സാധാരണ നിലയില്‍ തുടര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര കാലാവസ്ഥ ഏജന്‍സികളുടെ വിലയിരുത്തല്‍ .ഇതോടെ വേനല്‍മഴ സാധാരണയിലും കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
ജനുവരി, ഫെബ്രുവരി ശൈത്യമാസക്കാലത്ത് ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും അധിക മഴ കേരളത്തില്‍ കിട്ടുകയും ചെയ്തു അതിനാല്‍ ഈ വേനല്‍ക്കാലത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അതികഠിനമായ ചൂട് അനുഭവപ്പെടാനിടയില്ലെന്നാണ് വിലയിരുത്തല്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വരാതെ എവിടെ പോകാൻ ? വന്നാല്‍ അതിന്‍റെ മഹത്വം എനിക്ക്'; എയിംസ് വരുമെന്ന് ഉറപ്പിച്ച് സുരേഷ് ഗോപി
കേരളത്തിലെ 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപ വീതം, ക്ഷേമ പെന്‍ഷന്‍ നൽകാൻ 1,050 കോടി രൂപ അനുവദിച്ചു