കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ; ഇന്ന് സംസ്ഥാനത്തുടനീളം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

Published : Apr 21, 2024, 02:10 PM ISTUpdated : Apr 21, 2024, 02:15 PM IST
കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ; ഇന്ന് സംസ്ഥാനത്തുടനീളം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

Synopsis

23ാംതിയ്യതി മുതൽ 25വരെ പാലക്കാട്, കാസർകോഡ്, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളൊഴികെ മറ്റെല്ലായിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. 

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് മഴയെത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിലുടനീളം മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിച്ചിട്ടുള്ളത്. നാളെ പാലക്കാട്, കാസർകോഡ് എന്നീ ജില്ലകളൊഴികെ മഴയെത്തും. 23ാംതിയ്യതി മുതൽ 25വരെ പാലക്കാട്, കാസർകോഡ്, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളൊഴികെ മറ്റെല്ലായിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. 

അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മഞ്ഞ അലർട്ട് ആണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ന് മുതൽ 25 വരെ കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും സാധാരണയെക്കാൾ 2-3 °C കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

'എല്ലാവരുടെയും സമനില തെറ്റി എന്ന് പറയുന്നവരെയാണ് ഡോക്ടറെ കാണിക്കേണ്ടത്'; പിണറായിക്ക് വിഡി സതീശന്‍റെ മറുപടി

https://www.youtube.com/watch?v=uyZ_dB7mvm0&t=12s

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്