ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനൽമഴ; അടുത്ത മൂന്ന് മണിക്കൂറിൽ 2 ജില്ലകളിൽ മഴ, മുന്നറിയിപ്പ്

By Web TeamFirst Published Apr 16, 2024, 8:11 AM IST
Highlights

അതേസമയം, കേരള, തെക്കൻ തമിഴ്നാട് തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനൽമഴയെത്തുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. 

അതേസമയം, കേരള, തെക്കൻ തമിഴ്നാട് തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്ത രണ്ടു ദിവസം മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാന്‍ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

അതേസമയം, കാലവര്‍ഷം ഇത്തവണ പതിവിലും നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് അവസാന വാരത്തോടെ കാലവര്‍ഷമെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എല്‍നിനോയുടെ സ്വാധീനം കുറഞ്ഞതോടെ വേനല്‍മഴ കൂടും. സംസ്ഥാനത്ത് ഈ മാസം 18 മുതല്‍ വേനല്‍മഴ ശക്തിപ്പെടും. അതുപോലെ തന്നെ ഇന്നും നാളെയും മധ്യ- തെക്കന്‍ കേരളത്തിലും കോഴിക്കോട്, വയനാട് ജില്ലകളിലും മഴ ലഭിക്കും. 20ന് ശേഷം വടക്കന്‍ കേരളത്തിലെ മറ്റു ജില്ലകളിലും മഴയെത്തുമെന്നാണ് അറിയിപ്പ്.

മുന്നോട്ട് പോകാനാവില്ല, ക്വിറ്റ് ചെയ്യണം; ബി​ഗ് ബോസിനോട് ​ഗബ്രി, പൊട്ടിക്കരഞ്ഞ് ജാസ്മിനും റെസ്മിനും

https://www.youtube.com/watch?v=Ko18SgceYX8

click me!