നിലമ്പൂരില്‍ യാത്രയ്ക്കിടെ 53കാരന് സൂര്യാഘാതമേറ്റു; കൈകളിലും വയറിലും പൊള്ളി കുമിളകള്‍

Published : May 11, 2024, 01:32 PM IST
നിലമ്പൂരില്‍ യാത്രയ്ക്കിടെ 53കാരന് സൂര്യാഘാതമേറ്റു; കൈകളിലും വയറിലും പൊള്ളി കുമിളകള്‍

Synopsis

കയ്യില്‍ പൊള്ളലേറ്റത് പോലുള്ള നീറ്റലാണ് ആദ്യം അനുഭവപ്പെട്ടത്. വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍ നല്ലതോതില്‍ വേദന അനുഭവപ്പെട്ടു

മലപ്പുറം: നിലമ്പൂരില്‍ യാത്രയ്ക്കിടെ അമ്പത്തിമൂന്നുകാരന് സൂര്യാഘാതമേറ്റു. നിലമ്പൂര്‍ മയ്യന്താനി പുതിയപറമ്പൻ സുരേഷിനാണ് സൂര്യാഘാതമേറ്റത്.  സുരേഷിന്‍റെ കൈകളിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ ഭാഗങ്ങളില്‍ കുമിളകളും പൊങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം. 

കൈകളില്‍ പൊള്ളലേറ്റത് പോലുള്ള നീറ്റലാണ് ആദ്യം അനുഭവപ്പെട്ടത്. വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍ നല്ലതോതില്‍ വേദന അനുഭവപ്പെട്ടു. ഇതിന് പിന്നാലെ കൈകളിലും വയറിലും പൊള്ളലേറ്റ ഇടത്ത് കുമിളകള്‍ പൊങ്ങി. തുടര്‍ന്ന് ആശുപത്രിയിലേക്ക് തിരിച്ചു. 

നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയെത്തിയത്. അവിടെ നിന്ന് ഒരു ഓയിൻമെന്‍റ് നല്‍കിയെങ്കിലും അത് പുരട്ടിയിട്ടും വേദനയ്ക്കും പൊള്ളലിനും കുറവില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. 

Also Read:- അനാഥനായി മടങ്ങേണ്ടി വന്നില്ല സലീമിന്, അന്ത്യയാത്രയില്‍ മാലാഖയെ പോലെ കൂടെ നിന്നു സുരഭി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും