നെടുമങ്ങാട് സുനിത വധക്കേസ്: മകളുടെ ഡിഎൻഎ പരിശോധന നടത്താൻ കോടതി ഉത്തരവ്

Published : Nov 20, 2022, 03:13 PM IST
നെടുമങ്ങാട് സുനിത വധക്കേസ്: മകളുടെ ഡിഎൻഎ പരിശോധന നടത്താൻ കോടതി ഉത്തരവ്

Synopsis

2013 ആഗസ്റ്റ് മൂന്നിനാണ് സുനിയുടെ ശരീര ഭാഗങ്ങള്‍ വീട്ടിലെ സെപ്റ്റിക്ക് ടാങ്കിൽ നിന്ന് കണ്ടെത്തിയത്.

തിരുവനന്തപുരം : നെടുമങ്ങാട് സുനിത കൊലക്കേസിൽ നിർണായക ഉത്തരവുമായി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. സുനിതയുടെ മക്കളുടെ ഡി.എൻ.എ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. സുനിത വധക്കേസിൻെറ വിചാരണ വേളയിൽ പൊലീസിൻെറ വീഴ്ച പുറത്തുവന്നതോടെയാണ് കോടതിയുടെ ഇടപെടൽ. 2013 ആഗസ്റ്റ് മൂന്നിനാണ് സുനിയുടെ ശരീര ഭാഗങ്ങള്‍ വീട്ടിലെ സെപ്റ്റിക്ക് ടാങ്കിൽ നിന്ന് കണ്ടെത്തിയത്. സുനിയെ ഭർത്താവ് ജോയി ആൻറെണി ചുട്ടുകൊന്ന് പല കഷണങ്ങളാക്കി സെപ്റ്റിക്ക് ടാങ്കിലിട്ടുവെന്നാണ് പൊലീസിൻെറ കുറ്റപത്രം.

സുനിയുടെ ശരീര ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ഡിഎൻഎ ഫലവും മക്കളുടെ ഡിഎൻഎയുമായി താരതമ്യം ചെയ്തുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയില്ല. കൊല്ലപ്പെട്ടത് സുനിതയാണെന്ന് തെളിയിക്കാൻ ഒരു രേഖയുമില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഇതേ തുടർന്നാണ് സുനിതയുടെ മക്കളുടെ ഡിഎൻഎ പരിശോധന നടത്താൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രതിഭാഗത്തിൻെറ കടുത്ത എതിർപ്പ് തള്ളിയാണ് ഡിഎൻഎ പരിശോധനക്ക് കോടതി ഉത്തരവിട്ടത്. ബുധനാഴ്ച സുനിതയുടെ മക്കളുടെ ഡിഎൻഎ പരിശോധന നടത്തും.

Read More : യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന കുക്കറിൽ സ്ഫോടക വസ്തു, വ്യാജ ആധാർ; കോയമ്പത്തൂർ സ്ഫോടനത്തിന് സമാനമെന്ന് പൊലീസ്

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി