Latest Videos

പൊലിസുകാരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്; ഒരു കോടിയോളം രൂപ തട്ടിയെടുത്തു, പ്രതി ഒളിവിൽ

By Web TeamFirst Published Nov 20, 2022, 2:04 PM IST
Highlights

സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഷെയർമാർക്കറ്റുകളിൽ രജിസ്റ്റർ ചെയ്യാനെന്ന പേരിൽ ഏകദേശം ഒരു കോടിയോളം രൂപ ഇയാൾ പിരിച്ചെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പിൽ പൊലീസുകാരനെതിരെ കേസ്. ഒറ്റപാലം സ്റ്റേഷനിലെ പൊലിസുകാരൻ രവി ശങ്കറിനെതിരെയാണ് കേസ്. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനായി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പൊലിസുകാരൻ ഒളിവിലാണ്. നെടുമങ്ങാട്, പാങ്ങോട് സ്‌റ്റേഷനുകളിലാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചിരിക്കുന്നത്. 

സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഷെയർമാർക്കറ്റുകളിൽ രജിസ്റ്റർ ചെയ്യാനെന്ന പേരിൽ ഏകദേശം ഒരു കോടിയോളം രൂപ ഇയാൾ പിരിച്ചെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ നിന്ന് ഒരു ലാഭവിഹിതം ആദ്യ നാളുകളിൽ പരാതിക്കാർക്ക് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി തുകയോ പലിശയോ ലഭിക്കുന്നില്ല. പൊലീസുകാരൻ സാമ്പത്തിക തട്ടിപ്പുനടത്തിയെന്നും വഞ്ചന കാണിച്ചുവെന്നാണ് പരാതി. മെഡിക്കൽ അവധിയിൽ പോയ ശേഷം ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരം. 

Read More : നിരപരാധി, പരാതിക്കാരിയെ അറിയില്ല, പരാതി വ്യാജമെന്നും പീഡനക്കേസ് പ്രതിയായ കോസ്റ്റൽ സി ഐ സുനു

click me!