ഈ സ്വാതന്ത്ര്യദിനത്തിൽ കർത്തവ്യപഥിലെ കാണികൾക്കിടയിൽ തൊഴിലുറപ്പ് തൊഴിലാളി സുനിതയുമുണ്ടാകും! കാരണം...

Published : Aug 08, 2023, 10:01 AM ISTUpdated : Aug 08, 2023, 10:06 AM IST
ഈ സ്വാതന്ത്ര്യദിനത്തിൽ കർത്തവ്യപഥിലെ കാണികൾക്കിടയിൽ തൊഴിലുറപ്പ് തൊഴിലാളി സുനിതയുമുണ്ടാകും! കാരണം...

Synopsis

ഒരിക്കല്‍ പോലും വിമാനത്തില്‍ കയറിയിട്ടില്ലാത്ത സുനിത തന്‍റെ അമ്പതാം വയസില്‍ ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ്.  അറയ്ക്കപ്പടിയിലെ മണ്‍വഴികള്‍ വെട്ടിത്തെളിയ്ക്കുന്ന ഈ നാട്ടിമ്പുറത്തുകാരി അങ്ങ് ന്യൂഡല്‍ഹിയിലെ രാജപാതകള്‍ കാണാന്‍ പോകുകയാണ്.   

കൊച്ചി: അപ്രതീക്ഷിതമായി തേടിയെത്തിയ പരി​ഗണനയുടെ സന്തോഷത്തിലാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ തൊഴിലുറപ്പ്  തൊഴിലാളിയായ സുനിത. ആഗസ്റ്റ് 15 ന് രാജ്യം 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കര്‍ത്തവ്യപഥിലെ കാണികള്‍ക്കിടയില്‍ സുനിതാ രാജനുമുണ്ടാവും. ജലാശയങ്ങള്‍ വീണ്ടെടുക്കുവാനുള്ള അമൃത് സാഗര്‍ പദ്ധതിയില്‍ പങ്കെടുത്ത തൊഴിലാളി എന്ന നിലയ്ക്കാണ് സുനിതാ രാജനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. അപ്രതീക്ഷിത അവസരത്തിന്‍റെ സന്തോഷത്തിലാണ് സുനിത രാജനും തൊഴിലുറപ്പ് സംഘവും. 15 വര്‍ഷത്തെ തൊഴിലുറപ്പ് സേവനത്തിന് ലഭിക്കുന്ന അര്‍ഹമായ പരിഗണന കൂടിയാണത്.  

പൊരുത്തക്കേടുകള്‍ പലതുമായി ജീവിതം മുഖം കറുപ്പിച്ചു നിന്നപ്പോള്‍ സൗമ്യമായി പ്രതിസന്ധികളെ നേരിട്ട സുനിതയ്ക്ക് ഏതു കുഞ്ഞു സന്തോഷവും ഒരുപാട് വലുതാണ്. ഒരിക്കല്‍ പോലും വിമാനത്തില്‍ കയറിയിട്ടില്ലാത്ത സുനിത തന്‍റെ അമ്പതാം വയസില്‍ ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ്.  അറയ്ക്കപ്പടിയിലെ മണ്‍വഴികള്‍ വെട്ടിത്തെളിയ്ക്കുന്ന ഈ നാട്ടിമ്പുറത്തുകാരി അങ്ങ് ന്യൂഡല്‍ഹിയിലെ രാജപാതകള്‍ കാണാന്‍ പോകുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ