
കൊച്ചി: മൂവാറ്റുപുഴയിൽ വാഴവെട്ടിയ സ്ഥലത്ത് കെഎസ്ഇബി ഉദോഗസ്ഥർ പരിശോധന നടത്തി. കൃഷി വകുപ്പ് ഉദോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഇരു കൂട്ടരും കൃഷി നാശം വിലയിരുത്തി. അതിനിടെ, ഇന്ന് കോതമംഗലത്ത് കെഎസ്ഇബി- കൃഷി വകുപ്പ് യോഗം ചേരും.
ഉച്ച സമയത്ത് നടത്തിയ പരിശോധനയിൽ ലൈനിനു 6.8 മീറ്റർ തറ നിരപ്പിൽ നിന്നും ഉയരം കണ്ടെത്തിയതായി കെഎസ്ഇബി പറയുന്നു. രാത്രിയോടെ നടത്തിയ പരിശോധനയിൽ 7.1 മീറ്റർ ഉയരം ആണ് കണ്ടെത്തിയത്. ചൂട് കൂടുന്ന സമയത്ത് ലൈനിനു താഴ്ച്ച സംഭവിച്ചിരിക്കാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. 220 കെവി പവർ ലൈനിനു തറ നിരപ്പിന് കുറഞ്ഞത് 7 മീറ്റർ ഉയരം ആണ് വേണ്ടതെന്നും അധികൃതർ പറയുന്നു.
മനുഷ്യ ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് കോതമംഗലത്ത് വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്നലെ പ്രതികരിച്ചിരുന്നു. ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ പ്രസ്തുത ലൈന്‍ തകരാര്‍ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി പരിഗണിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഉചിതമായ സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെഎസ്ഇബിയുടെ പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്താണീ സ്വർണമുഖി വാഴ? നേന്ത്രവാഴയെ പരിചരിക്കേണ്ടത് എങ്ങനെ ?