
കണ്ണൂർ: വോട്ടു രേഖപ്പെടുത്തി പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി പ്രസിഡന്‍റുമായ സണ്ണി ജോസഫ്. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്ത് 4 (സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ, കടത്തുംകടവ്) ആണ് സണ്ണി ജോസഫ് കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്. ഫുൾ കോണ്‍ഫിഡൻസിലാണെന്നും കേരളത്തില്‍ യുഡിഎഫ് തംരംഗമാണ്, യുഡിഎഫ് 100 ലധികം സീറ്റുകൾ നേടും, തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ യുഡിഎഫ് അനുകൂല തരംഗം ആവർത്തിക്കും. പേരാവൂരില്‍ ഞാൻ മൂന്ന് പ്രാവശ്യം ജയിച്ചു. നാലാമതും ജയിക്കും. സർവ്വേകളിൽ ഞാൻ തോൽക്കും എന്ന് കണ്ടു. ജനങ്ങളുടെ സർവ്വേ എനിക്കറിയാം എന്നും സണ്ണി ജോസഫ് പറഞ്ഞു.
വയനാട് ഫണ്ട് വിവാദ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. നികേഷ് കുമാറിനെതിരെ കേസ് കൊടുക്കുമെന്നും കാടടച്ചു വെടി വയ്ക്കുകയാണ്. സത്യം മാത്രം പറയുന്നത് കൊണ്ടാണ് താൻ പ്രകോപിതനാകുന്നത് എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത മത്സരമാണ് പേരാവൂർ നിയോജക മണ്ഡലത്തില്‍ നടക്കുന്നത്. കെകെ ശൈലജയാണ് എല്‍ഡിഎഫിന്‍റെ സ്ഥാനാർത്ഥി. യുഡിഎഫും എല്‍ഡിഎഫും നേക്കുനേർ ഏറ്റുമുട്ടുന്ന മണ്ഡലങ്ങളില്‍ ഒന്നുകൂടിയാണ് പേരാവൂർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam