ക്രിസ്മസിന് കേക്കുമായി അരമനകളിൽ കയറി ഇറങ്ങുന്നവരുടെ മനസ്സിൽ വർഗീയത: സണ്ണി ജോസഫ്

Published : Jul 28, 2025, 12:29 PM IST
sunny joseph

Synopsis

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ദില്ലി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാദിയെ പ്രതിയാക്കുന്ന സമീപനവും പ്രതികൾക്ക് സംരക്ഷണം നൽകുന്ന നിലപാടും ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ക്രിസ്മസിന് കേക്കുമായി അരമനകളിൽ കയറി ഇറങ്ങുന്നവരുടെ മനസ്സിൽ വർഗീയതയാണ്. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പാലോട് രവിക്കെതിരെ കോൺഗ്രസ് ഒറ്റക്കെട്ടായി നടപടിയെടുത്തെന്നും അതിൽ തർക്കമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ശശി തരൂരിന്റെ കാര്യത്തിൽ കെ.പി.സി.സിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും, വർക്കിങ് കമ്മിറ്റി അംഗമായതിനാൽ ഹൈക്കമാൻഡാണ് തരൂരിനെതിരെ നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് ചാൻസലർമാർ ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുക്കുന്നത് തെറ്റാണെന്നും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.  

 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം