കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മറ്റൊരാളെ പാർട്ടി നിയോ​ഗിക്കണം: സണ്ണി ജോസഫ്

Published : May 18, 2026, 09:25 AM IST
sunny joseph

Synopsis

കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മറ്റൊരാളെ പാർട്ടി നിയോ​ഗിക്കണമെന്ന്  സണ്ണി ജോസഫ്. പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന കെപിസിസി പ്രസിഡൻ്റുമായി സഹകരിച്ച് മന്ത്രിസഭ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മറ്റൊരാളെ പാർട്ടി നിയോ​ഗിക്കണമെന്ന് നിയുക്ത മന്ത്രി സണ്ണി ജോസഫ്. പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന കെപിസിസി പ്രസിഡൻ്റുമായി സഹകരിച്ച് മന്ത്രിസഭ മുന്നോട്ടു പോകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെയും രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ചടങ്ങിനെത്തും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.

മുഖ്യമന്ത്രി വിഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോൺ, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി, വി ഇ അബ്ദുൾ ഗഫൂർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മറുപടികൾ പറഞ്ഞ് സമയം കളയാനില്ല, പ്രവർത്തനങ്ങളെ നിരീക്ഷിക്കൂ, വൻ വിജയം നൽകുന്നത് വലിയ ഉത്തരവാദിത്തമെന്ന് കെ എം ഷാജി
'ഞാൻ ഹാപ്പിയാണോ എന്നല്ല,ജനങ്ങൾ ഹാപ്പിയാണോ എന്നതാണ് പ്രധാനം', ഇഷ്ടമുള്ള വകുപ്പെടുക്കാൻ മുഖ്യമന്ത്രി പറഞ്ഞു'; ചെന്നിത്തല