പുഷ്ബാക്ക് സീറ്റ്, എസി; സൂപ്പർ ഫാസ്റ്റ് ബസ്സുമായി കെഎസ്ആര്‍ടിസി, പരീക്ഷണ ഓട്ടത്തില്‍ ഡ്രൈവറായി മന്ത്രി

Published : May 21, 2024, 02:54 PM ISTUpdated : May 21, 2024, 03:22 PM IST
പുഷ്ബാക്ക് സീറ്റ്, എസി; സൂപ്പർ ഫാസ്റ്റ് ബസ്സുമായി കെഎസ്ആര്‍ടിസി, പരീക്ഷണ ഓട്ടത്തില്‍ ഡ്രൈവറായി മന്ത്രി

Synopsis

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെ നീളുന്നതാണ് സര്‍വീസ്. ആദ്യഘട്ടത്തില്‍ കൊച്ചിവരെയാണ് സര്‍വീസ്.

തിരുവനന്തപുരം: സൂപ്പർ ഫാസ്റ്റ് ബസുകളില്‍ എ.സിയില്ലെന്ന യാത്രക്കാരുടെ പരിഭവം മാറ്റുകയാണ് കെഎസ്ആര്‍ടിസി.പുതിയ എസി ബസ് പരീക്ഷണ ഓട്ടം തുടങ്ങി. പരീക്ഷണ ഓട്ടത്തില്‍ മന്ത്രി കെബി ഗണേഷ്കുമാര്‍ തന്നെ ഡ്രൈവറായി. സെക്രട്ടറിയേറ്റ് പരിസരത്തുനിന്ന് തമ്പാനൂര്‍ വരെ ഓട്ടം. പുഷ്ബാക്ക് സീറ്റും എസിയും തന്നെയാണ് പുതിയ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്‍റെ ഹൈലൈറ്റ്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെ നീളുന്നതാണ് സര്‍വീസ്. ആദ്യഘട്ടത്തില്‍ കൊച്ചിവരെയാണ് സര്‍വീസ്.

വണ്ടി കണ്ടീഷനാണെന്ന് ട്രയല്‍ റണ്ണിന് ശേഷം മന്ത്രി പറഞ്ഞു. 36 ലക്ഷം രൂപയാണ് ബസിൻ്റെ വില. കൂടുതല്‍ സൗകര്യങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ യാത്രക്കാരെ കിട്ടുമെന്നാണ് പ്രതീക്ഷ.മിനിമം ചാര്‍ജ് 43 രൂപയാണ്. എറണാകുളം വരെ 361 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ബുക്കിങ് ഇല്ല.

 

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'