വിലയിൽ പൊള്ളുന്നവർക്ക് ആശ്വാസമേകി സപ്ലൈകോ, വെളിച്ചെണ്ണ വിലകുറച്ചു

Published : Feb 03, 2026, 10:08 PM IST
Coconut oil bottles

Synopsis

സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ ലിറ്ററിന് 329 രൂപയ്ക്ക് വിൽപ്പന നടത്തുന്ന ഒരു ലിറ്റര്‍ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309 രൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി.

തിരുവനന്തപുരം: വെളിച്ചെണ്ണക്ക് വമ്പൻ വിലക്കുറവുമായി സപ്ലൈകോ. സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 289 രൂപയായി കുറച്ചു. ഈ വിലക്ക് ഇനി മുതൽ സപ്ലൈകോയിൽ നിന്നും ശബരി വെളിച്ചെണ്ണ വാങ്ങാം. ഇത് സംബന്ധിച്ച് ഭക്ഷ്യ പൊതു വിതരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ ലിറ്ററിന് 329 രൂപയ്ക്ക് വിൽപ്പന നടത്തുന്ന ഒരു ലിറ്റര്‍ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309 രൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെ നോണ്‍ സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറയും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അട്ടപ്പാടി സ്വാധീനം ചെലുത്തുന്ന മണ്ഡലം, ലീഗിന്റെ ഉറച്ച കോട്ട; ഇടതിന് ബാലികേറാമലയാകുമോ മണ്ണാര്‍ക്കാട് മണ്ഡലം?
ഏറനാട് ലീഗ് കോട്ട കാക്കാന്‍ പി.കെ. ബഷീര്‍; അട്ടിമറിക്കുമോ അഡ്വ. ഷഫീർ കിഴിശ്ശേരി