കേരളത്തിൽ 50,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ വരും, ബജറ്റിൽ 100 കോടി രൂപ വകയിരുത്തി; റെയർ എർത്ത് ഹബ്ബാക്കി മാറ്റുമെന്ന് മന്ത്രി

Published : Feb 03, 2026, 09:47 PM IST
P Rajeev

Synopsis

മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് മന്ത്രി പി രാജീവ് കേരളത്തെ റെയർ എർത്ത് ഹബ്ബാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചു. വിഴിഞ്ഞം-കൊച്ചി റെയർ എർത്ത് കോറിഡോർ സ്ഥാപിക്കുന്നതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. 

തിരുവനന്തപുരം: കേരളത്തെ റെയർ എർത്ത് ഹബ്ബാക്കി മാറ്റുമെന്നും വിഴിഞ്ഞം തുറമുഖത്തെയും കൊച്ചിയെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ റെയർ എർത്ത് കോറിഡോർ സ്ഥാപിക്കുമെന്നും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് മന്ത്രി പി രാജീവ്. വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര കപ്പൽ ചാലുകളോട് അടുത്തായതിനാൽ മുംബൈ, കൊളംബോ തുറമുഖങ്ങളെ അപേക്ഷിച്ച് 8 മുതൽ 10 ദിവസം വരെ യാത്രാസമയം ലാഭിക്കാൻ സാധിക്കുമെന്നത് പദ്ധതിക്ക് ഗുണകരമാകും. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് കോവളം ആർട്ട്‌സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

റെയർ എർത്ത് കോറിഡോർ പദ്ധതിയിലൂടെ കേരളത്തിലേക്ക് 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 നേരിട്ടുള്ള തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. ചവറ കെഎംഎംഎല്ലിനോട് ചേർന്ന് ഇതിനായുള്ള പ്രത്യേക കേന്ദ്രം സ്ഥാപിക്കും. റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ മിഷനായി സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെ.എം.എം.എൽ, കെൽട്രോൺ, എൻ.എഫ്.ടി.ഡി.സി എന്നിവയുടെ പങ്കാളിത്തത്തോടെയാകും മിഷൻ നടപ്പിലാക്കുക. സംസ്ഥാനത്തെ മോണോസൈറ്റ് നിക്ഷേപങ്ങൾ പ്രയോജനപ്പെടുത്തി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി കെ.എം.എം.എൽ അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. മെറ്റൽ നിർമ്മാണത്തിനായി വി.എസ്.എസ്.സി, ഐ.എസ്.ആർ.ഒ എന്നിവയുമായി സഹകരിച്ചുള്ള പദ്ധതികളും പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

വരുമാനം കൂടി

മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്. 2021-22 കാലയളവിൽ 192 കോടി രൂപയായിരുന്ന വരുമാനം 2024-25 ആയപ്പോഴേക്കും 556 കോടി രൂപയായി ഉയർന്നു. അനധികൃത ഖനനം തടയുന്നതിനും നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനുമായി ഡ്രോൺ സർവ്വേ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ദേശീയപാത, വിമാനത്താവള വികസനം എന്നിവയുമായി ബന്ധപ്പെട്ട ഖനന വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തി. ഖനന മേഖലയിലെ നിയമങ്ങൾ പരിഷ്‌കരിക്കുകയും പൊതുജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പ്രത്യേക കൈപ്പുസ്തകം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതിയും വനമേഖലയും സംരക്ഷിച്ചുകൊണ്ട് തന്നെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടരുന്നു, ആര്‍എസ്പി- കോൺ​ഗ്രസ് ചര്‍ച്ചയിൽ ഇന്നും തീരുമാനമായില്ല
ജയിക്കും മുന്നേ എംഎൽഎ ഓഫീസ് തുറന്ന ആളല്ലേ, മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞും നടന്നില്ലേ; 'അതിവേഗ പാത' ഓഫീസ് തുറന്നതിൽ ശ്രീധരന് മുഖ്യമന്ത്രിയുടെ പരിഹാസം