
കൊച്ചി: ഓണക്കാലത്ത് ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കി സപ്ലൈക്കോ. പുട്ടുപൊടി, അപ്പം പൊടി, പായസം മിക്സ്, പഞ്ചസാര, ഉപ്പ്, പാലക്കാടൻ മട്ട എന്നിവയാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നടി റീമ കല്ലിങ്കലിന് പുതിയ ഉത്പന്നങ്ങളുടെ ആദ്യ വില്പന നടത്തി. ഓണകിറ്റ് വിതരണം ആഗസ്റ്റ് 26 മുതൽ തുടങ്ങുമെന്നും ഓണച്ചന്തകൾ ആരംഭിച്ചാൽ വെളിച്ചെണ്ണ വില പരമാവധി കുറയുമെന്നും മന്ത്രി പറഞ്ഞു. ഓണച്ചന്തയിലെക്കുള്ള അവശ്യസാധനങ്ങൾ ഇപ്പോൾ തന്നെ സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പൊതു വിപണിയേക്കാൾ വിലക്കുറവില്‍ പുതിയ ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.