നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ; `നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക്'

Published : Jul 23, 2026, 05:35 PM IST
supplyco

Synopsis

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ പരസ്യത്തിലാണ് ട്രോൾ. ‘നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ‘ എന്നതാണ് പുതിയ പരസ്യത്തിലെ വാചകം.

എറണാകുളം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ പരസ്യത്തിലാണ് ട്രോൾ. ‘നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ‘ എന്നതാണ് പുതിയ പരസ്യത്തിലെ വാചകം. അതേസമയം, നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്. നാളെ രാജ്യവ്യാപക സമരത്തിന് സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. പൊലീസ് അക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നാളെ സമരം.

34 ദിവസം പിന്നിട്ട സിജെപി സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ യുവതിയുവാക്കൾ ഒഴുകിയെത്തുകയാണ്. നിലവിലെ സുരക്ഷസംവിധാനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തവിധം ജനക്കൂട്ടം എത്തുകയാണ്. രാത്രിയിൽ പലയിടങ്ങളിലും പൊലീസും സമരക്കാരും തമ്മിൽ സംഘർഷവും പതിവാകുകയാണ്. ഈ സാഹചര്യത്തിൽ 30 കമ്പനി കേന്ദ്രസേനയെ അധികമായി വിന്യസിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിദ്ദീഖിന്‍റെ കരുതലില്‍ ബിനു ഇനി ഭൂമിയുടെ ഉടമ; അതിഥി തൊഴിലാളിയുടെ വീടെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കുന്നു
`തന്റെ അമ്മയുടെ പെൻഷൻ പി കെ ശ്രീമതി ടീച്ചർ വാങ്ങിയിട്ടില്ല'; വിവാദത്തിൽ പ്രതികരിച്ച് മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ