വാതിൽപടി വിതരണം മുടങ്ങില്ലെന്ന് സപ്ലൈകോ; കരാറുകാർക്ക് കുടിശ്ശിക തുകയുടെ ആദ്യ ഗഡു നൽകാൻ ധാരണ

Published : Nov 10, 2024, 01:15 PM IST
വാതിൽപടി വിതരണം മുടങ്ങില്ലെന്ന് സപ്ലൈകോ; കരാറുകാർക്ക് കുടിശ്ശിക തുകയുടെ ആദ്യ ഗഡു നൽകാൻ ധാരണ

Synopsis

കരാറുകാര്‍ക്ക് ഒരാഴ്ചയ്ക്കുള്ളിൽ കുടിശ്ശിക തുകയുടെ ആദ്യ ഗഡു നൽകുമെന്ന് സപ്ലൈകോ അറിയിച്ചു

തിരുവനന്തപുരം: സപ്ലൈകോയ്ക്ക് വേണ്ടി എൻ എഫ് എസ് എയുടെ ഭാഗമായി നടക്കുന്ന  വാതിൽപടി വിതരണം മുടങ്ങില്ലെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഷാജി വി നായർ അറിയിച്ചു. വാതിൽപ്പടി വിതരണം നടത്തിയ ഇനത്തിൽ സപ്ലൈകോ നൽകാനുള്ള ബിൽ കുടിശികയെ തുടർന്ന്  ട്രാൻസ്പോർട്ടിങ് കരാറുകൾ  സമരത്തിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നു. കരാറുകാരുമായി സപ്ലൈകോ മാനേജിങ് ഡയറക്ടർ  ഷാജി വി നായർ വെള്ളിയാഴ്ച നടത്തിയ ചർച്ചയിൽ, ഒരാഴ്ചയ്ക്കുള്ളിൽ കുടിശ്ശിക തുകയുടെ ആദ്യ ഗഡു നൽകുമെന്ന് സപ്ലൈകോ അറിയിച്ചു.  ഇതേതുടർന്ന്  കരാറുകാർ  സമരത്തിൽ നിന്ന് പിൻവാങ്ങാൻ ധാരണയായിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

അതേസമയം, ചടയമംഗലം പോരേടത്ത്  മാവേലി സ്റ്റോർ സപ്ലൈകോ സൂപ്പർമാർക്കറ്റായി ഉയർത്തി പ്രവർത്തനം   തുടങ്ങുന്നതിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നവംബര്‍ 12ന് രാവിലെ 9. 30ന് നിർവഹിക്കും. പോരേടം സൂപ്പർമാർക്കറ്റ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി അധ്യക്ഷത വഹിക്കും. എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയായിരിക്കും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ആദ്യ വില്പന നിർവഹിക്കും. തദ്ദേശഭരണ സ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

10 രൂപയുടെ സ്റ്റാമ്പ് പേപ്പർ വാങ്ങി, യുട്യൂബ് നോക്കി പഠിച്ചു; 500 രൂപ അച്ചടിച്ച് ചെലവാക്കി യുവാക്കൾ, അറസ്റ്റ്

അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം