'മുല്ലപ്പെരിയാർ ഡാം, ബേബി ഡാം, അണക്കെട്ടിലേക്കുള്ള റോഡ്'; മേൽനോട്ട സമിതി മുല്ലപ്പെരിയാറിൽ പരിശോധന തുടങ്ങി

Published : Jun 13, 2024, 03:27 PM IST
'മുല്ലപ്പെരിയാർ ഡാം, ബേബി ഡാം, അണക്കെട്ടിലേക്കുള്ള റോഡ്'; മേൽനോട്ട സമിതി മുല്ലപ്പെരിയാറിൽ പരിശോധന തുടങ്ങി

Synopsis

പരിശോധനക്ക് ശേഷം സമിതി കുമളിയിൽ യോഗം ചേരും. അണക്കെട്ടിൽ വിദഗ്ദ പരിശോധന നടത്തണമെന്ന ആവശ്യം കേരളം യോഗത്തിൽ ഉന്നയിക്കും.

ഇടുക്കി: സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന തുടങ്ങി. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ അഞ്ച് അംഗ സമതി ആണ് പരിശോധന നടത്തുന്നത്. എല്ലാ വർഷവും ഡാമിൽ പരിശോധന നടത്തണമെന്ന സുപ്രീം കോടതി നിർദേശ പ്രകാരമാണ് നടപടി. പ്രധാന ഡാം, ബേബി ഡാം, സ്പിൽ വേ, ഗാലറികൾ എന്നിവയ്‌ക്കൊപ്പം വള്ളക്കടവിൽ നിന്ന് അണക്കെട്ടിലേക്കുള്ള റോഡും സമിതി പരിശോധിക്കും. 

പരിശോധനക്ക് ശേഷം സമിതി കുമളിയിൽ യോഗം ചേരും. അണക്കെട്ടിൽ വിദഗ്ദ പരിശോധന നടത്തണമെന്ന ആവശ്യം കേരളം യോഗത്തിൽ ഉന്നയിക്കും. 2023 മാർച്ചിലാണ് സമിതി അവസാനമായി അണക്കെട്ടിൽ പരിശോധന നടത്തിയത്. മേൽനോട്ട സമിതി അണക്കെട്ടിലേക്ക് പോകുന്ന ദൃശ്യങ്ങൾ പകർത്താൻ ബോട്ടിനു അടുത്തേക്ക് മാധ്യമ പ്രവർത്തകർ പോകുന്നത് പോലീസ് തടഞ്ഞ്. മുല്ലപ്പെരിയാർ എസ് ഐ അനൂപ് സി നായരുടെ നേതൃത്വത്തിൽ ആണ് തടഞ്ഞത്. 

കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയിൽ കേരളത്തിൽ നിന്നും ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ് ചീഫ് എൻജിനീയർ ആർ. പ്രിയേഷ് എന്നിവരും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേന കാവേരി സെൽ ചെയ‍ർമാൻ ആർ സുബ്രഹ്മണ്യൻ എന്നിവരാണ് അംഗങ്ങൾ.

Read More : ഷോളയൂരിൽ വനംവകുപ്പിന്‍റെ ജീപ്പിന് നേരെ പാഞ്ഞടുത്ത് ഒറ്റയാൻ, വാഹനം കുത്തിമറിച്ചിട്ടു; തലനാരിഴയ്ക്ക് രക്ഷ!

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം