ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം; സമവായത്തിൽ സന്തോഷമെന്ന് സുപ്രീംകോടതി, വിസി നിയമനം അംഗീകരിച്ചു

Published : Dec 18, 2025, 01:01 PM IST
supreme court delhi pollution grap3 labour allowance

Synopsis

വിസി നിയമനത്തിൽ കടുംപിടിത്തം തുടർന്ന സർക്കാരും ഗവർണറും ഒടുവിൽ ഒരേസ്വരത്തിൽ സമവായത്തിൻ്റെ വിവരം കോടതിയെ അറിയിച്ചു. സമവായത്തിൽ എത്തിയതിൽ കോടതിക്ക് സന്തോഷമെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു

ദില്ലി: ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം അംഗീകരിച്ച് സുപ്രീംകോടതി. സർക്കാരും ഗവർണ്ണറും സമവായത്തിൽ എത്തിയതിൽ കോടതിക്ക് സന്തോഷമെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭാവിയിലും ചർച്ചയിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി നീരീക്ഷിച്ചു. 

വിസി നിയമനത്തിൽ കടുംപിടിത്തം തുടർന്ന സർക്കാരും ഗവർണറും ഒടുവിൽ ഒരേസ്വരത്തിൽ സമവായത്തിൻ്റെ വിവരം കോടതിയെ അറിയിച്ചു. സുപ്രീംകോടതി വിസിമാരെ നിയമിക്കും എന്നറിയിച്ചതോടെയാണ് സർക്കാരും ഗവർണറും ഒത്തുതീർപ്പിലെത്തിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ നിയമനം നടത്തിയ കാര്യം ഗവർണർ സുപ്രീംകോടതിയെ അറിയിച്ചു. യോഗ്യതയുള്ളവരെ അല്ലേ ഇരുസർവകലാശാലകളിലും നിയമിച്ചത് എന്ന കോടതിയുുടെ ചോദ്യത്തോട് അതെ എന്നാണ് ഗവർണ്ണറുടെയും സർക്കാരിന്റെയും അഭിഭാഷകർ മറുപടി നൽകിയത്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് സമവായം ഉണ്ടായതെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കോടതിയിൽ വ്യക്തമാക്കി. ഗവർണ്ണറാണ് മുഖ്യമന്ത്രിയെ ചർച്ചയ്ക്കായി വിളിച്ചതെന്നും അറ്റോണി ജനറൽ വിശദീകരിച്ചു. തർക്കം പരിഹരിച്ചതിൽ സന്തോഷം ഉണ്ടെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാല പറഞ്ഞു.

ശുഭകാര്യങ്ങൾ ഉണ്ടായി എന്ന് നിരീക്ഷിച്ച കോടതി വിദ്യാർത്ഥികളുടെ ഭാവിയിൽ ആയിരുന്നു ആശങ്കയെന്ന് വ്യക്തമാക്കി. വിഷയത്തിൽ കൃത്യമായി ഇടപെട്ട  ജസ്റ്റിസ് സുധാൻഷു ധൂലിയ സമിതിക്കും കോടതി നന്ദി അറിയിച്ചു. സ്ഥിരം വിസി ഇല്ലാതെ സർവകലാശാലകൾക്ക് പ്രവർത്തിക്കാൻ ആകില്ലെന്ന നിരീക്ഷിച്ച കോടതി ഇത്തരം ചർച്ചകൾ ഭാവിയിലും തുടരണമെന്നും നിർദ്ദേശിച്ചു. എന്നാൽ ഗവർണ്ണർ നൽകിയ സത്യവാങ്മൂലത്തിൽ ചില എതിരാഭിപ്രായങ്ങൾ ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട സാഹചര്യത്തിൽ ഈ സത്യവാങ്മൂലം ഇനി പരിഗണിക്കുന്നില്ലെന്ന് കോടതി അറിയിച്ചു. കേസിൽ ഉയർന്നുവന്ന നിയമ വിഷയങ്ങൾ കോടതി തുടർന്നും പരിഗണിക്കുമെന്നും ജസ്റ്റിസ് പർദ്ദിവാല പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതിയുടെ തീരുമാനം എന്താകും എന്ത ആശങ്ക ഉയർന്നതോടെയാണ് ഗവർണ്ണറും മുഖ്യമന്ത്രിയും ചർച് നടത്തി താല്പര്യമുള്ള ഓരോരുത്തരെ നിയമിക്കാൻ ധാരണയിലെത്തിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ച് നൽകും, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് കോടതി
കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ നോട്ടീസിന് സ്റ്റേ, തോമസ് ഐസക്കിനും കെ എം എബ്രഹാമിനും ആശ്വാസം