പിഎസ് സി നിയമനം; കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം വേണ്ടെന്ന് സുപ്രീംകോടതി

Published : Apr 25, 2020, 12:30 PM IST
പിഎസ് സി നിയമനം; കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം വേണ്ടെന്ന് സുപ്രീംകോടതി

Synopsis

കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്ന് നിയമനം സാധ്യമല്ലെന്ന  കേരള പിഎസ്സി നിലപാട് സുപ്രീംകോടതി ശരിവച്ചു  

ദില്ലി: കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം വേണ്ടെന്ന് സുപ്രീംകോടതി. നിയമന ഉത്തരവ് ലഭിച്ച്  ജോലിയിൽ  പ്രവേശിക്കാത്തവരുടെ ഒഴിവുകളിൽ  പുതിയ ലിസ്റ്റ് പ്രകാരം നിയമനം നടത്താമെന്നും സുപ്രീംകോടതി പറഞ്ഞു. ഇതോടെ കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്ന് നിയമനം സാധ്യമല്ലെന്ന  കേരള പി എസ് സി നിലപാടിന് സുപ്രീംകോടതിയുടെ അംഗീകാരം ആയി. 

2013 ലെ സബ് ഇൻസ്‌പെക്ടർ ട്രെയിനി ലിസ്റ്റുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി വിധി വന്നത്.  ലിസ്റ്റിലെ എൻ ജെ ഡി ഒഴിവുകൾ അതേ ലിസ്റ്റിൽ നിന്ന് തന്നെ നികത്തണമെന്ന ആവശ്യം തള്ളി. ജസ്റ്റിസ്മാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓൺലൈൻ ക്ലാസുകൾ നടത്താം, സർവകലാശാല-പിഎസ്‍സി പരീക്ഷകൾക്കും മാറ്റമില്ല; കനത്ത മഴ, കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
'സർക്കാർ വിശദീകരണം നൽകണം'; വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ ഹൈക്കോടതി