എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസ്: കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി

Published : Aug 19, 2026, 03:28 PM IST
supreme court hanging death penalty alternative methods pil verdict

Synopsis

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി നിർദേശം. അഡീഷൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫ് എന്നിവരോട് ആണ് കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചത്.

ദില്ലി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി നിർദേശം. അഡീഷൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫ് എന്നിവരോട് ആണ് കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചത്. കെ ആർ ജ്യോതിലാലിനോടും ശർമ്മിള മേരി ജോസഫിനോടും കോടതി അലക്ഷ്യ കേസിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഇരുവരും മറ്റ് ചില ഉദ്യോഗസ്ഥരും സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സർക്കാരിന്റെ മറുപടി അറിയാൻ ഇതല്ലാതെ മറ്റ് മാർഗ്ഗം ഇല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ശമ്പള പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാകാത്തതിന് ആണ് കേരള ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദ്വാരം വീണ് വെള്ളം കയറി, ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി
വി ഡി സർവർക്കറെ ഉൾപ്പെടുത്തി വിവാദ ചോദ്യാവലി; സർക്കാരിന് തിരിച്ചടി, അധ്യാപകന്റെ സസ്പെൻഷന് ഹൈക്കോടതി സ്റ്റേ