ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് കുരുക്ക്; സുപ്രീം കോടതി നോട്ടീസയച്ചു

Published : Oct 15, 2026, 04:42 PM IST
supreme court

Synopsis

ചീഫ് ജസ്റ്റിസിനെതിരെ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വിവാദ പോസ്റ്റിന്റെ പേരിൽ കെപിസിസിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിവാദത്തിന് പിന്നാലെ പാർട്ടിയുടെ ഡിജിറ്റൽ മീഡിയ സെല്ലിന് നിയന്ത്രണം ഏർപ്പെടുത്താൻ കെപിസിസി തീരുമാനിച്ചിട്ടുണ്ട്

കൊച്ചി: ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിന്‍റെ പേരിൽ കെ പി സി സിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെയായിരുന്നു വിവാദ എക്സ് പോസ്റ്റ് കോൺഗ്രസ് കേരള ഘടകത്തിന്‍റെ ഔദ്യോഗിക എക്സ് പേജിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ നിയമപ്രശ്നങ്ങളുള്ളതിനാൽ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള രോഷമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. 'സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങള്‍ കണ്ടെത്താം' എന്നതടക്കമുള്ള കുറിപ്പ് വിവാദമായതോടെ ഉടനടി പിൻവലിച്ചിരുന്നു. സംഭവത്തില്‍ ഉത്തരവാദിയായ വ്യക്തിയെ ചുമതലയില്‍നിന്ന് നീക്കിയതായി പിന്നീട് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. കെ പി സി സി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും സംഭവത്തില്‍ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ വിഷയം ചൂണ്ടിക്കാട്ടി ഹർജി എത്തിയതോടെയാണ് സുപ്രീം കോടതി ഇപ്പോൾ കെ പി സി സിക്ക് നോട്ടീസ് അയച്ചത്.

ഡിജിറ്റിൽ മീഡിയ സെല്ലിന് നിയന്ത്രിക്കാൻ കെ പി സി സി

അതേസമയം ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റിന് പിന്നാലെ ഡിജിറ്റിൽ മീഡിയ സെല്ലിന് നിയന്ത്രിക്കാൻ കെ പി സി സി തീരുമാനിച്ചിട്ടുണ്ട്. സെല്ലിന്‍റെ തലപ്പത്ത് നിലവിൽ ആരുമില്ലാത്ത അവസ്ഥയിലാണ്. ചെയര്‍മാൻ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഹൈബി ഈഡൻ ഏപ്രിലിൽ കെ പി സി സി പ്രസിഡന്‍റിന് കത്ത് നൽകിയിരുന്നു. കെ പി സി സിയുടെ എക്സ് അക്കൗണ്ട്, മറ്റ് പി സി സികളെക്കാള്‍ മികച്ച രീതിയിൽ പാര്‍ട്ടി പ്രചാരണ ട്വീറ്റുകള്‍ വരുന്നയിടമെന്ന് നേതാക്കള്‍ അഭിപ്രായമുണ്ടായിരുന്നു. പക്ഷേ ആലോചനയില്ലായ്മയും ആവേശക്കൂടുതലും അതുപോലെ തന്നെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിര്‍ണായക തെരഞ്ഞെടുപ്പിനിടെ ബിഹാര്‍ ബീഡി കുറിപ്പ് സഖ്യകക്ഷികളിൽ നിന്ന് പോലും വലിയ വിമര്‍ശനത്തിനിടയാക്കിയ ചരിത്രവും ഉണ്ട്. അന്ന് ഡിജിറ്റിൽ സെൽ ചെയര്‍മാൻ പദം വി ടി ബൽറാം ഒഴിഞ്ഞിരുന്നു. ഇപ്പോള്‍ സൂപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ രൂക്ഷവിമര്‍ശനവും രാജി ആവശ്യപ്പെടലും കെ പി സി സിക്കെന്നല്ല എ ഐ സി സിക്ക് പോലും വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. രാഹുൽ ഗാന്ധിയുടെ സമരത്തെ തകര്‍ക്കുന്ന കുറിപ്പെന്ന് പറഞ്ഞ് എ ഐ സി സി നേതാക്കള്‍ രോഷത്തിലാണ്. ട്വീറ്റിട്ട വ്യക്തിയെ ചുമതലയിൽ നിന്ന് മാറ്റിയെന്ന് കെ പി സി സി പ്രസിഡന്‍റ് വാര്‍ത്താക്കുറിപ്പ് ഇറക്കിയെങ്കിലും തലവേദന മാറിയിട്ടില്ല. മുന്‍കാല കെ എസ് യു പ്രവര്‍ത്തകരായിരുന്ന ചിലര്‍ പാര്‍ട്ടിക്കൂറിൽ സ്വയം ചുമതല ഏറ്റെടുത്താണ് ട്വീറ്റുകള്‍ തയ്യാറാക്കുന്നതെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിൽ വരുന്ന എഴുത്തുകള്‍ മുന്‍കൂട്ടി വായിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ബൽറാം ഒഴിഞ്ഞതിനെ തുടര്‍ന്ന് ഡിജിറ്റൽ സെൽ ചെയര്‍മാനായ ഹൈബി ഒഴിയുന്നുവെന്ന് അറിയിച്ച് ഏപ്രിലിൽ കത്ത് നൽകി. പിന്നീട് ഈ ചെയര്‍മാൻ ജോലികള്‍ നോക്കിയിട്ടില്ലെന്നാണ് വിവരം. ഡിജിറ്റൽ പ്രചാരമെന്ന് പറയുന്നുവെങ്കിൽ അതിനായി ആവശ്യത്തിന് പണം കെ പി സി സി ഇറക്കുന്നില്ലെന്ന പരാതിയും ചിലര്‍ക്കുണ്ട്. ഇതിനിടയിലാണ് ഡിജിറ്റൽ സെല്ലിനെ നിയന്ത്രിക്കാൻ മാര്‍ഗ നിര്‍ദ്ദേശത്തിന് കെ പി സി സി ആലോചിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നവജാത ശിശുവിൻ്റെ മരണം; കൊട്ടാരക്കര താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ
കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിവാഹമോചിതരായ സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടി; 30കാരൻ പൊലീസ് പിടിയിൽ