അവസാനിപ്പിക്കണമെന്ന് പറഞ്ഞിട്ടും സംസാരം തുടർന്ന് ബിജെപി എംഎൽഎ, മൈക്ക് ഓഫാക്കി; മോദി ഭീഷണിക്ക് വഴിങ്ങില്ലെന്ന് ബി ബി ഗോപകുമാർ

Published : Oct 15, 2026, 04:22 PM IST
bb gopakumar

Synopsis

ബിജെപി സർക്കാരിനെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് ബി ബി ഗോപകുമാർ എംഎൽഎ ആവശ്യപ്പെട്ടു. മോദിയുടെ നിശ്ചയദാർഢ്യത്തെയും യുപിഐ സംവിധാനത്തെയും അദ്ദേഹം പുകഴ്ത്തി. എന്നാൽ അനുവദിച്ച സമയം കഴിഞ്ഞും സംസാരിച്ചതോടെ അദ്ദേഹത്തിന്റെ മൈക്ക് ഓഫ് ചെയ്തു.

തിരുവനന്തപുരം: ബിജെപി സർക്കാരിനെ എതിർക്കുമ്പോൾ അതിന് മറുപടി പറയാനുള്ള സമയം നൽകണമെന്ന് ബി ബി ഗോപകുമാർ എംഎൽഎ. ബിജെപി അംഗത്തിന് സംസാരിക്കാൻ ഒരു മിനിറ്റ് സമയമാണ് ഉപക്ഷേപത്തിൽ മറുപടി നൽകാൻ അനുവദിച്ചത്. മോദി ഒരു കാര്യം നടത്തുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ആരുടെയും ഭീഷണിക്ക് വഴങ്ങി പിന്നോട്ട് പോകില്ല. ഇന്ത്യയിലെ യുപിഐ സംവിധാനം ലോകത്തിന് തന്നെ മാതൃകയാകുന്നതാണെന്നും ബി ബി ഗോപകുമാർ പറഞ്ഞു.

ഒരു സാധാരണക്കാരെയും ബാധിക്കുന്ന രീതിയിൽ അല്ല ഈ സംവിധാനം ഇവിടെ നടപ്പിലാക്കുന്നത്. ബി ബി ഗോപകുമാർ സംസാരം തുടർന്നതോടെ സമയം അവസാനിച്ചു എന്ന് ചെയർ അറിയിച്ചു. ഒരു മിനിറ്റിൽ കൂടുതൽ സംസാരിച്ച് അവസാനിപ്പിക്കണമെന്ന് പറഞ്ഞതിനുശേഷവും തുടർന്നതോടെ ബിജെപി അംഗത്തിന്‍റെ മൈക്ക് ഓഫ് ചെയ്തു.

കഴിഞ്ഞ ദിവസം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ പുറക്കാത്തണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഗ്യാനേഷ് കുമാറിന്‍റെ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കിയത്. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാനായി പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ യു ഡി എഫ് - എൽ ഡി എഫ് എം എൽ എമാർ ഒന്നടങ്കം പിന്തുണച്ചു. മൂന്ന് ബി ജെ പി അംഗങ്ങൾ മാത്രമാണ് എതിർപ്പ് പ്രകടിപ്പിച്ചത്.

എസ് ഐ ആർ അപാകത കാരണം അർഹരായവർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായെന്നടക്കം പ്രമേയം കുറ്റപ്പെടുത്തി. എസ് ഐ ആർ നടപടികൾ സുതാര്യമാക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടു. നിലവിലെ പ്രവർത്തനം കമ്മീഷന്റെ വിശ്വാസ്യത ഇല്ലാതാക്കി. ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണം. കമ്മീഷണമാരെ തെരഞ്ഞെടുക്കുന്ന രീതി മാറ്റണം. ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തി കമ്മീഷണമാരെ തെരഞ്ഞെടുക്കുന്ന സമിതി പുനസംഘടിപ്പിക്കണമെന്നടക്കം പ്രമേയം ആവശ്യപ്പെടുന്നുണ്ട്. ഇതിന് വേണ്ട നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. ഗ്യാനേഷിന് കീഴിൽ അട്ടിമറിയെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നടക്കമുള്ള ആവശ്യം മുന്നോട്ട് വച്ചാണ് ബി ജെ പി അംഗങ്ങൾ പ്രമേയത്തെ എതിർത്തത്.

എസ് ഐ ആർ അപാകതയാണെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ ബി ജെ പി നിയമസഭ കക്ഷി നേതാവ് ബി ബി ഗോപകുമാർ, അങ്ങനെയെങ്കിൽ നിയമസഭ പിരിച്ചുവിടുകയാണ് വേണ്ടെതെന്നാണ് ഭേദഗതി അവതരിപ്പിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ബി ജെ പി അംഗങ്ങൾ ഭേദഗതിയിലൂടെ ആവശ്യപ്പെട്ടു. എന്നാൽ ബി ജെ പിയുടെ ഭേദഗതികൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിണറായി അടക്കമുള്ളവർക്കെതിരായ ഇഡി കേസിലെ ഹൈക്കോടതി വിധി അസാധാരണം, കോൺഗ്രസ് നിലപാട് വ്യക്തമാക്കണം; നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും പി രാജീവ്
'കിഫ്‌ബിയുടെ 30000 കോടി വി ഡി സതീശൻ ലക്ഷ്യമിടുന്നു'; കിഫ്‌ബി നിർത്തലാക്കുന്നത് ആഘാതമെന്ന് തോമസ് ഐസക്