'ജസ്റ്റിസ് രമണയ്ക്കെതിരെ നടപടി വേണം'; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ആന്ധ്ര മുഖ്യമന്ത്രിയുടെ കത്ത്

By Web TeamFirst Published Oct 10, 2020, 10:37 PM IST
Highlights

അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്ര ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പരാതിപ്പെട്ടിട്ടുണ്ട്

ദില്ലി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എൻവി രമണയ്ക്കെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. ജസ്റ്റിസ് രമണയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങൾ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്ന് ജഗൻമോഹൻ റെഡ്ഡി കത്തിൽ ആരോപിച്ചു.

ചന്ദ്രബാബു നായിഡുവുമായി ജസ്റ്റിസ് രമണയ്ക്ക് അടുത്ത ബന്ധമെന്നും ജഗൻ മോഹൻ ആരോപിച്ചു. അടുത്ത വർഷം ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് എൻവി രമണ. അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്ര ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പരാതിപ്പെട്ടിട്ടുണ്ട്. ആന്ധ്ര എസിബി രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതടക്കം നേരത്തെ കോടതി വിലക്കിയിരുന്നു.

click me!