ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി; പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി

By Web TeamFirst Published Nov 5, 2020, 3:04 PM IST
Highlights

മുൻ ഉത്തരവിൽ പിഴവുകളില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെ തീരുമാനം. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. 

ദില്ലി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ പുന:പരിശോധന ഹർജി സുപ്രീംകോടതി തള്ളി. കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ആഗസ്റ്റിൽ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹർജി നൽകിയത്.  മുൻ ഉത്തരവിൽ പിഴവുകൾ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹർജി തള്ളികൊണ്ട് വ്യക്തമാക്കി. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്‍റെ ആവശ്യവും കോടതി നിരസിച്ചു.

click me!