തൊണ്ടി മുതൽ കേസില്‍ ആന്‍റണി രാജുവിന് ആശ്വാസം, സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിന് സ്റ്റേ

Published : Jul 25, 2023, 11:45 AM ISTUpdated : Jul 25, 2023, 12:22 PM IST
തൊണ്ടി മുതൽ കേസില്‍ ആന്‍റണി രാജുവിന് ആശ്വാസം, സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിന് സ്റ്റേ

Synopsis

കേസിൽ സംസ്ഥാന സർക്കാരടക്കം എതിർകക്ഷികൾക്ക് നോട്ടീസ് .ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം .കോടതി തീരുമാനം എടുക്കുന്നത് വരെ ആൻ്റണി രാജുവിനെതിരെ നടപടി പാടില്ല 

ദില്ലി: തൊണ്ടി മുതൽ കേസില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം. പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആൻ്റണി രാജുവിൻ്റെ ഹർജിയിൽ  സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. കേസിൽ സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനും സ്റ്റേയുണ്ട്.പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്  ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ അപ്പിലിലും നോട്ടീസ് അയക്കും .കോടതി തീരുമാനം എടുക്കുന്നത് വരെ ആൻ്റണി രാജുവിനെതിരെ നടപടി പാടില്ലെന്നും നിര്‍ദേശമുണ്ട്.ആൻ്റണി രാജുവിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ.ബസന്ത്, അഭിഭാഷകൻ ദീപക് പ്രകാശ് എന്നിവർ ഹാജരായി.അപ്പീൽ സമർപ്പിച്ച എം.ആർ അജയനായി അഭിഭാഷകൻ ഡി.കെ ദേവേഷാണ് ഹാജരായത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

'നിയമം അതിന്റെ വഴിക്ക് പോകട്ടെ, ഓരോ ഘട്ടത്തിൽ ചെയ്യേണ്ടത് ചെയ്യും', തൊണ്ടിമുതല്‍ കേസിൽ മന്ത്രി 

 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി