Latest Videos

എസ്എൻസി ലാവ്‌ലിൻ കേസ് ഓഗസ്റ്റ് 10 ന് സുപ്രീം കോടതി പരിഗണിക്കും

By Web TeamFirst Published Aug 2, 2021, 8:18 PM IST
Highlights

കേസിൽ ഇഡിക്ക് നൽകിയ പരാതിയിൽ ക്രൈം നന്ദകുമാർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകൾ കൈമാറിയിരുന്നു

ദില്ലി: വിവാദമായ എസ് എൻ സി ലാവലിൻ കേസ് ഓഗസ്റ്റ് 10ന് സുപ്രീകോടതി പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു ഇതിന് മുമ്പ് കേസ് പരിഗണിച്ചത്. ബെഞ്ചിൽ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരുമുണ്ട്. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും പ്രതിപ്പട്ടികയിൽ തുടരുന്ന ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിൽ ഇഡിക്ക് നൽകിയ പരാതിയിൽ ക്രൈം നന്ദകുമാർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകൾ കൈമാറിയിരുന്നു. എൻഫോഴ്സ്മെന്റാണ് നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. ലാവലിൻ കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ 1.20 ലക്ഷം ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാർ ആരോപിച്ചു. കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഡി കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!