ശബരിമല യുവതീ പ്രവേശനം; ബിന്ദു അമ്മിണിയുടേയും രഹന ഫാത്തിമയുടേയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

By Web TeamFirst Published Dec 13, 2019, 7:32 AM IST
Highlights

വിപുലമായ ബെഞ്ചിന്‍റെ തീരുമാനം വരുന്നതിന് മുമ്പ് 2018 ലെ വിധി നടപ്പാക്കേണ്ടതുണ്ടോ എന്നതിൽ ഇന്ന് സുപ്രീംകോടതി വ്യക്തത വരുത്തിയേക്കും

ദില്ലി: ശബരിമല യുവതീ പ്രവേശനഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ. യുവതീപ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നൽകിയ ഹര്‍ജിയും ദര്‍ശനത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹര്‍ജിയും ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ശബരിമല വിഷയം വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ 2018 ലെ വിധി അവസാനവാക്കല്ല എന്ന് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിരുന്നു. വിപുലമായ ബെഞ്ചിന്‍റെ തീരുമാനം വരുന്നതിന് മുമ്പ് 2018 ലെ വിധി നടപ്പാക്കേണ്ടതുണ്ടോ എന്നതിൽ ഇന്ന് സുപ്രീംകോടതി വ്യക്തത വരുത്തിയേക്കും

click me!