സ്വാശ്രയമെഡിക്കൽ കോളേജുകളിലെ ഫീസ്; സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

Published : Feb 25, 2021, 06:19 AM IST
സ്വാശ്രയമെഡിക്കൽ കോളേജുകളിലെ ഫീസ്; സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

Synopsis

ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് പുനഃപരിശോധിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയിലാണ് കോടതി വിധി പറയുക. 

ദില്ലി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസിന്‍റെ കാര്യത്തിൽ സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് പുനഃപരിശോധിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയിലാണ് കോടതി വിധി പറയുക. 

2016 മുതൽ 2020വരെയുള്ള കാലയളവിലേക്ക് അഞ്ചുമുതൽ ആറ് ലക്ഷം രൂപ വരെയാണ് ഫീസ് നിര്‍ണയ സമിതി ഫീസായി നിശ്ചയിച്ചത്. എന്നാൽ 11 ലക്ഷം രൂപ മുതൽ 17 ലക്ഷം വരെയാക്കി ഫീസ് ഉയര്‍ത്തണമെന്നും ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനത്തിൽ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടി മാനേജ്മെന്‍റുകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാനേജുമെന്‍റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എൽ. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറയുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പട്ടാപ്പകൽ വൻ കവർച്ച; ആളില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്നു, 23 പവൻ സ്വർണം കവർന്നു, സിസിടിവികളടക്കം പരിശോധിച്ച് അന്വേഷണം
കാന്തപുരത്തിന്റെ പരാമർശം, ഓണാഘോഷത്തിലെ വന്ദേമാതരം, സിപിഐ-സിപിഎം തർക്കം: നിലപാട് വ്യക്തമാക്കി സാംസ്കാരിക മന്ത്രി