ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണം: കേരളത്തിൻ്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Published : Sep 28, 2026, 07:56 AM IST
Kerala Power Purchase Agreements

Synopsis

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വന്നെന്ന് സർക്കാർ. 12,570 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്നും വാദം. ഹർജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്.

ദില്ലി: കേരളത്തിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കിടെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സമിതിയാണ് ഹർജികൾ പരിഗണിക്കുന്നത്. കരാറുകൾ റദ്ദായതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാതെ അധികവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും സംസ്ഥാനത്തിന് ഇതുവരെ 12,570 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടായെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

2014ൽ ജാബുവ പവർ, ജിൻഡൽ പവർ, ജിൻഡൽ ഇന്ത്യ തെർമൽ പവർ എന്നീ കമ്പനികളുമായി യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയിരുന്നു. 2016 മുതൽ വൈദ്യുതി വാങ്ങിയെങ്കിലും നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 മെയ് മാസം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വാങ്ങൽ തടഞ്ഞു. പിന്നീട് സർക്കാർ ഇടപെടലിനെ തുടർന്ന് കമ്മീഷൻ കരാർ പുനഃസ്ഥാപിച്ചെങ്കിലും സ്വകാര്യ വൈദ്യുതി കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയും കേരളത്തിന് പ്രതികൂലമായ വിധിയുണ്ടാകുകയും ചെയ്തു. ഇതിനെതിരായ ഹർജിയാണ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിലെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഖഫ് ബോർഡ് പിരിച്ചു വിടാൻ സർക്കാർ, അം​ഗങ്ങളിൽ പലർക്കും യോഗ്യതയില്ല, രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും
സതീശൻ സർക്കാർ എങ്ങനെയുണ്ട്? ആദ്യ ലിറ്റ്മസ് ടെസ്റ്റ്; സംസ്ഥാനത്തെ 38 വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്