`‌സഭാ തർക്കത്തിൽ ഇരുവിഭാഗവും അനുരഞ്ജനത്തിന് ശ്രമിക്കണം'; മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിൽ

Published : Nov 11, 2026, 11:54 AM IST
Ignatius Aphrem II Patriarch

Synopsis

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിൽ. സഭാ തർക്കത്തിൽ ഇരുവിഭാഗവും അനുരഞ്ജനത്തിന് സമാധാനത്തിനും ശ്രമിക്കണമെന്ന് ബാവ പറഞ്ഞു.

കൊച്ചി: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിൽ. മുളന്തുരുത്തി സൂനഹദോസ് 150ാം വാർഷികത്തോടനുബന്ധിച്ചാണ് ബാവ കേരളത്തിൽ എത്തിയത്. സഭാ തർക്കത്തിൽ ഇരുവിഭാഗവും അനുരഞ്ജനത്തിന് സമാധാനത്തിനും ശ്രമിക്കണമെന്ന് ബാവ പറഞ്ഞു.

രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയെ സഭ നേതൃത്വവും സർക്കാർ പ്രതിനിധികളും ചേർന്നാണ് സ്വീകരിച്ചത്. മലങ്കര സഭകളുടെ ചരിത്രത്തിൽ നാഴികക്കല്ലായ മുളന്തുരുത്തി സുനഹദോസിന്റെ 150ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ബാവ കേരളത്തിൽ എത്തിയിരിക്കുന്നത്. പതിമൂന്നാം തീയതി സുനഹദോസിന്റെ ഭാഗമായുള്ള പ്രത്യേക മുറോൻ കൂദാശ നടക്കും. ബാവയുടെ കാർമികതത്വത്തിലാണ് കൂദാശ. അതിനിടെ സഭാ തർക്കത്തിൽ അനുരഞ്ജനത്തിന് ഇരു വിഭാഗവും ശ്രമിക്കണമെന്ന് ബാവ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മധ്യേഷ്യയിൽ തീവ്ര ആശയങ്ങൾ മൂലം വലിയൊരു വിഭാഗം ദുരിതത്തിൽ ആണെന്നും സമാധാനത്തിനായി പ്രാർത്ഥിക്കുന്നുവെന്നും ബാവ പറഞ്ഞു. പുത്തൻ കുരിശിൽ പതിമൂന്നാം തീയതിയിലെ മൂറോൺ കൂദാശയ്ക്ക് പിന്നാലെ വൈകിട്ട് യാക്കോബായ ക്രിസ്ത്യൻ അസോസിയേഷൻ സമ്മേളനവുമുണ്ട്. മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികൾക്ക് ശേഷം 16ാം തീയതിയാണ് ബാവ ലെബനനിലേക്ക് മടങ്ങുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊലപാതക കേസ് പ്രതിക്കൊപ്പം സന്ദീപ് വാര്യർ അടക്കമുള്ള യുഡിഎഫ് നേതാക്കൾ, ചിത്രങ്ങൾ പുറത്ത്; ആളെ അറിയില്ലെന്ന് എംഎൽഎ
മന്ത്രിസഭയിലെ കൂട്ടുത്തരവാദിത്തം; സണ്ണി ജോസഫ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് അടൂർ പ്രകാശ്