സൂരജ് ലാമയുടെ മരണം: എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സർക്കാർ

Published : Feb 16, 2026, 01:31 PM IST
sooraj lama missing

Synopsis

മരണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ തവണ കോടതി നിർദേശിച്ചിരുന്നു. ഒക്ടോബർ അഞ്ചിന് വെളുപ്പിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ലാമയെ നവംബർ 30നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊച്ചി: കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ട് കേരളത്തിൽ എത്തിയ ബെംഗളൂരു സ്വദേശി സൂരജ്‌ ലാമയുടെ മരണത്തെക്കുറിച്ച് എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും. അന്വേഷണത്തിന് അരുൾ ബി കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാഴ്ചകം ആദ്യ അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം. ബി. സ്നേഹലത എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. സൂരജ് ലാമയുടെ തിരോധാനത്തിൽ മകൻ സാന്തൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി പരിഗണിച്ചത്. മരണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ തവണ കോടതി നിർദേശിച്ചിരുന്നു. ഒക്ടോബർ അഞ്ചിന് വെളുപ്പിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ലാമയെ നവംബർ 30നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാറ്റി പറഞ്ഞ് മൊയ്തീൻ, എംവി ഗോവിന്ദന് പെൻഷൻതുക നൽകിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് വിശദീകരണം; 'പണം നൽകിയത് പാർട്ടിയോട് കൂറുള്ളത് കൊണ്ട്'
ദില്ലിയിൽ കാന്തപുരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി, മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളിലടക്കം ചർച്ച