'എ. കെ ശശീന്ദ്രന്‍ വഞ്ചിച്ചു, പാര്‍ട്ടി പിളര്‍ത്താൻ എന്‍ഡിഎ ബന്ധം ആരോപിക്കുന്നു', തിരിച്ചടിച്ച് സുരേഷ് ബാബു

Published : May 30, 2026, 10:00 AM IST
AK Saseendran

Synopsis

കേരളാ എൻസിപിയിലെ പിളർപ്പിന് പിന്നാലെ എ. കെ ശശീന്ദ്രന്‍ വഞ്ചിച്ചുവെന്ന് സംസ്ഥാന പ്രസിഡന്റ് പി.എം സുരേഷ് ബാബു ആരോപിച്ചു. പാർട്ടി പിളർത്താനാണ് എൻഡിഎ ബന്ധം ആരോപിക്കുന്നതെന്നും, മുൻപ് ശശീന്ദ്രന്റെയും തോമസ് കെ തോമസിന്റെയും സ്ഥാനാർത്ഥിത്വത്തെ സിപിഎം പ്രാദേശിക ഘടകങ്ങൾ എതിർത്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

കൊച്ചി : കേരളാ എൻസിപിയിലെ പിളർപ്പിനും പുതിയ പാർട്ടി പ്രഖ്യാപനത്തിലും പിന്നാലെ എ. കെ ശശീന്ദ്രന്‍ വഞ്ചിച്ചുവെന്നാരോപിച്ച് എൻസിപി സംസ്ഥാന പ്രസിഡന്റ് പിഎം സുരേഷ് ബാബു രംഗത്ത്. പാര്‍ട്ടി പിളര്‍ത്താൻ വേണ്ടിയാണ് എന്‍ഡിഎ ബന്ധം ആരോപിക്കുന്നതെന്ന് സുരേഷ് ബാബു തിരിച്ചടിച്ചു. ശരത് പവാറിന്റെ ആദര്‍ശത്തെക്കുറിച്ച് സിപിഎമ്മിന് നല്ല ബോധ്യമുണ്ട്. എലത്തൂരില്‍ മത്സരിക്കുമ്പോള്‍ ശശീന്ദ്രന് ഈ ആരോപണം ഉണ്ടായിരുന്നില്ല. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം കോഴിക്കോട്ടെ സിപിഎം നേതൃത്വം എതിര്‍ത്തിരുന്നു. കുട്ടനാട്ടിലെ തോമസ് കെ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആലപ്പുഴ സിപിഎം ജില്ലാ നേതൃത്വവും എതിര്‍ത്തിരുന്നു. മുന്നണി മര്യാദ പാലിക്കേണ്ടതുണ്ടെന്ന കാരണത്താലാണ് സിപിഎം സംസ്ഥാന നേതൃത്വം ഇരുവര്‍ക്കും സീറ്റ് നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടാന ആക്രമണം തടയാന്‍ മന്ത്രിയുടെ കയ്യിൽ ഒറ്റമൂലി ഇല്ല. ആരുടെ കയ്യിലും ഇല്ലെന്ന് ഷിബു ബേബി ജോണ്‍, തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം
അൻസിബയുടെ പരാതി, വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടർ നടപടിക്ക് പൊലീസ്