സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അധ്യാപകന്‍റെ ആത്മഹത്യ; പ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഇന്ന്

Published : Aug 15, 2021, 02:25 AM IST
സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അധ്യാപകന്‍റെ ആത്മഹത്യ; പ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഇന്ന്

Synopsis

അധ്യാപകൻ ആത്മഹത്യ ചെയ്ത കേസിൽ ഇന്ന് പ്രതികളുടെ അറസ്റ്റുണ്ടായേക്കും. മലപ്പുറം വേങ്ങര സ്വദേശിയായ അധ്യാപകൻ സുരേഷ് ചാലിയത്തിനെ മർദ്ദിച്ച കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് വേങ്ങര പൊലീസ് കേസെടുത്തിട്ടുള്ളത്

മലപ്പുറം: സദാചാര ഗുണ്ടാ ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസിൽ ഇന്ന് പ്രതികളുടെ അറസ്റ്റുണ്ടായേക്കും. മലപ്പുറം വേങ്ങര സ്വദേശിയായ അധ്യാപകൻ സുരേഷ് ചാലിയത്തിനെ മർദ്ദിച്ച കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് വേങ്ങര പൊലീസ് കേസെടുത്തിട്ടുള്ളത്.അന്വേഷണ ഉദ്യോഗസ്ഥനായ സ്റ്റേഷൻ ഹൗസ് ഓഫീസർ മറ്റൊരു കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് കർണ്ണാടകയിലായതിനാൽ ഇന്നലെ കേസിൽ കാര്യമായ തുടർനടപടികൾ ഉണ്ടായിരുന്നില്ല.

ആക്രമിച്ചവരെല്ലാം തന്നെ പരിസരവാസികളായതിനാൽ എല്ലാവരേയും ഇതിനകം തന്നെ പൊലീസിന് മനസിലായിട്ടുണ്ട്. മർദ്ദിച്ചതിന് അയൽവാസികളായ ചിലർ ദൃക്സാക്ഷികളുമാണ്. മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതിലുള്ള മനോവിഷമത്തിൽ ഇന്നലെയാണ് സിനിമാ- നാടകപ്രവർത്തകനും ചിത്രകാരനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് വീട്ടിൽ തൂങ്ങി മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്ന് സംസ്ക്കരിക്കും. 

പ്രശസ്ത ചിത്രകാരനും സ്കൂൾ അധ്യാപകനും സിനിമാ സാംസ്കാരികമേഖലകളിൽ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്‍റെ കലാസംവിധായകനായിരുന്നു. മലപ്പുറത്തെ സാംസ്കാരികക്കൂട്ടായ്മയായ 'രശ്മി'യുടെ സജീവപ്രവർത്തകനുമായിരുന്നു സുരേഷ്. ഒരു സ്ത്രീയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് ഒരു സംഘമാളുകൾ രണ്ട് ദിവസം മുമ്പ് സുരേഷിനെ ആക്രമിച്ചത്. സുരേഷിന്‍റെ സുഹൃത്തായിരുന്നു ഈ സ്ത്രീ. സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നിൽ വച്ച് അക്രമിസംഘം സുരേഷിനെ മർദ്ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.

അക്രമിസംഘം അസഭ്യവർഷവും സുരേഷിന് നേരെ നടത്തിയെന്നാണ് വിവരം. സ്വന്തം വീട്ടുകാരുടെ മുന്നിൽവച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്‍റെ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സുരേഷ് എന്നാണ് കൂട്ടുകാർ അടക്കമുള്ളവർ പറയുന്നത്. ഇന്നലെ രാവിലെയാണ് വീട്ടിനുള്ളിൽ സുരേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണത്തിൽ നിര്‍ണായകമായി സ്വതന്ത്രര്‍; വാര്‍ഡിലെ ജനങ്ങളുമായി സംസാരിച്ച് അഭിപ്രായം തേടുമെന്ന് പാറ്റൂര്‍ രാധാകൃഷ്ണൻ
Malayalam News Live: തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണത്തിൽ നിര്‍ണായകമായി സ്വതന്ത്രര്‍; വാര്‍ഡിലെ ജനങ്ങളുമായി സംസാരിച്ച് അഭിപ്രായം തേടുമെന്ന് പാറ്റൂര്‍ രാധാകൃഷ്ണൻ