തിരുവനന്തപുരം പിടിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍; ശുഭ പ്രതീക്ഷയെന്ന് സുരേഷ് ഗോപി

By Web TeamFirst Published Dec 8, 2020, 7:53 AM IST
Highlights

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകഴില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യ 15 മിനിറ്റില്‍ രണ്ട് ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലും പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയിലും ഇടത് മുന്നണി ഭരണം പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്ധനവില വര്‍ദ്ധിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കടകംപള്ളി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും നല്ല നടപടികള്‍ക്കുള്ള അംഗീകരവും ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, തിരുവനന്തപുരത്ത് ബിജെപിക്ക് ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് സുരേഷ് ഗോപി എംപി പ്രതികരിച്ചു. ശാസ്തമംഗലം സ്കൂളില്‍ വോട്ട് ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മികച്ച വിജയം നേടുമെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചു. എൽഡിഎഫും യുഡിഎഫും കേരള രാഷ്ട്രീയത്തിൽ അപ്രസക്തരായി എന്നും തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിക്കുമെന്നും കുമ്മനം പറഞ്ഞു.

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകഴില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. കര്‍ശന കൊവിഡ‍് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. ആദ്യ 15 മിനിറ്റില്‍ രണ്ട് ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 

click me!