
തൃശ്ശൂര്‍: ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന നടനും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ വീഡിയോ വൈറലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയാണ് സുരേഷ് ഗോപി ഗര്‍ഭിണിയായ ശ്രീലക്ഷ്മിയുടെ നിറവയറില്‍ തൊട്ടനുഗ്രഹിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ എല്ലാം തീര്‍ന്ന് സുരേഷ് ഗോപി ശ്രീലക്ഷ്മിയെ കാണാൻ വന്നു. സുരേഷ് ഗോപി തന്നെയാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചത്.
നേരത്തെ ഈ വിഷയത്തില്‍ പ്രതികരിച്ച സുരേഷ് ഗോപി, 'ഒരുപാട് ഗര്‍ഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്ചയാണ്. മാതൃത്വത്തെ അത്രത്തോളം ബഹുമാനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് എന്‍റെ വീട്ടില്‍ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായത്. അമ്മയെന്ന സ്ത്രീയുടെ ആരോഗ്യം കരുതലായത് കൊണ്ടും ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ചത് കൊണ്ടും പേടിയുണ്ട്. ആ ഗര്‍ഭിണിയെ വാരിപ്പുണര്‍ന്ന് ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്. പക്ഷേ സാമൂഹിക ജീവിതത്തില്‍ അത് സാധ്യമാകില്ലല്ലോ'- എന്നാണ് അഭിപ്രായപ്പെട്ടത്.
ഗര്‍ഭിണിയെ അനുഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഭാര്യ രാധിക സുരേഷ് ശ്രീലക്ഷ്മിയെ സന്ദര്‍ശിച്ചിരുന്നു. ഗര്‍ഭിണിയായ സ്ത്രീകളെ കണ്ടാല്‍ ഭഗവാന്‍ പോലും എഴുന്നേറ്റു നില്‍ക്കും എന്ന രീതിയിലുള്ള സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന ആളുകളാണ് തങ്ങളെന്നും അത് മനസ്സിലാക്കാന്‍ കഴിയാതെ വിമര്‍ശിക്കുന്നവരോട് മറുപടി പറയാന്‍ ഇല്ലെന്നും രാധിക പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam