'2047ൽ രാജ്യം എങ്ങനെയാകണമെന്നതാണ് കേന്ദ്ര ബജറ്റ് വിഭാവനം ചെയ്യുന്നത്, ​ദീർഘവീക്ഷണത്തോടെ തയ്യാറാക്കിയ ബജറ്റ്': സുരേഷ് ​ഗോപി

Published : Feb 11, 2026, 03:51 PM ISTUpdated : Feb 11, 2026, 04:01 PM IST
suresh gopi

Synopsis

ദീർഘ വീക്ഷണത്തോടെ ആണ് 2026-27 ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 2047ൽ രാജ്യം എങ്ങനെ ആകണം എന്നതാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. 

തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് എതിരെ ഉണ്ടാകുന്നത് രാഷ്ട്രീയ വിമർശനങ്ങളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും മാധ്യമങ്ങളെ കാണുന്നുണ്ടെന്നും സുരേഷ് ​ഗോപി അറിയിച്ചു. ദീർഘ വീക്ഷണത്തോടെ ആണ് 2026-27 ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 2047ൽ രാജ്യം എങ്ങനെ ആകണം എന്നതാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. എയിംസ് വിഷയത്തിൽ, കേരളം എന്ത് ചെയ്തെന്ന് പറയണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. 

ഇലക്ഷൻ ഒന്ന് മാറ്റി വെച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങും, ബജറ്റിൽ എയിംസ് എവിടെ എന്ന ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നും സുരേഷ് ഗോപി മറുപടി നൽകി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തൻ്റെ നിലപാടാണ്. ആലപ്പുഴ പോലെ അധ:പതിച്ച് കിടക്കുന്ന ജില്ല, അവിടെ എയിംസ് വേണമെന്നത് തൻ്റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ അത് നേടിയെടുക്കണം. കേരളത്തിൽ എയിംസ് വരുമെന്നും വന്നിരിക്കുമെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇനിയും സമയമുണ്ട്, സ്ഥലമെടുത്ത് തന്നാൽ വന്നിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരൂരിലെ പുത്തങ്ങാടിയിൽ തീപിടിത്തം; മദ്രസയും വീടും കത്തിനശിച്ചു
പ്രണയദിനമധുരം പങ്കിടാന്‍ സപ്ലൈകോയും, ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും