'നിങ്ങൾ അറിഞ്ഞിരുന്നോ? ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ'; രാജി വാർത്തകൾ തള്ളി സുരേഷ് ഗോപി; 'സിനിമ കഥകൾ' വിശ്വസിക്കരുതെന്ന് പ്രതികരണം

Published : Jun 05, 2026, 01:48 PM IST
Suresh gopi

Synopsis

താൻ രാജി സന്നദ്ധത അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന ഇത്തരം വാർത്തകളെ അദ്ദേഹം പരിഹസിച്ചു തള്ളി, വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: താൻ രാജി സന്നദ്ധത അറിയിച്ചു എന്ന തരത്തിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി സുരേഷ് ഗോപി. തനിക്കെതിരെ ഉയരുന്ന ഇത്തരം പ്രചാരണങ്ങളോട് തികച്ചും പരിഹാസത്തോടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. തന്റെ രാജി വാർത്തകളോട് പ്രതികരിച്ചുകൊണ്ട് സുരേഷ് ഗോപി പങ്കുവെച്ച വാക്കുകൾ ഇങ്ങനെയാണ്.. "സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു.... നിങ്ങൾ അറിഞ്ഞിരുന്നോ? ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ..." എന്ന് അദ്ദേഹം പരിഹാസപൂർവ്വം കുറിച്ചു. വ്യാജ വാർത്തകൾക്കെതിരെ: സത്യം എന്താണെന്ന് അറിയാൻ ഒരൊറ്റ ക്ലിക്ക് മാത്രം മതിയെന്നും, അതുകൊണ്ട് ഇത്തരം 'സിനിമ കഥകൾ' വിശ്വസിച്ച് ആരും സമയം കളയരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോടായി "ലത് ശരിയല്ല... ഇനിയെങ്കിലും മാറ്റണം!" എന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. തന്റെ പേരിലിറങ്ങുന്ന ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾക്കെതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ കുറച്ചു സമയങ്ങളായി പ്രചരിച്ചിരുന്ന രാജി വാർത്തകൾക്ക് വിരാമമായിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടത്തിന്‍റെ പരാക്രമം; വ്യാപക കൃഷിനാശം, രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ത്തു
സംസ്ഥാനത്ത് മഴ ശക്തം: രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം, നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്