
കൊല്ലം: ശബരിമല സ്വര്‍ണകൊള്ളയിൽ ഇപ്പോള്‍ നടക്കുന്നത് കോടതിയുടെ മേൽനോട്ടത്തിലുള്ള പൊലീസ് അന്വേഷണമാണെന്നും ഇനി സിബിഐയും എൻഐഎയും ഇഡിയും വരുമെന്നും അപ്പോള്‍ കയ്യും കിടന്ന് കയ്യും കാലുമിട്ട് അടിക്കരുതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഒന്ന് വഴിമാറാൻ തള്ളിയതിനുള്ള നിയമ നടപടികള്‍ താൻ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതിൽ എന്തോ സംഭവിച്ചന്ന് പറഞ്ഞ് ഒറ്റിയ സമൂഹം കേരളത്തിലുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചത് നേരിട്ട് ഹാജരാകാൻ വേണ്ടിയല്ല. മറുപടി കൊടുക്കാൻ വേണ്ടിയാണ്. കിഫ്ബിയായലും എന്ത് ബി ആയാലും കണക്കുവേണം. നാട്ടുകാരെ പറ്റിക്കാനാകും, പക്ഷേ സര്‍ക്കാര്‍ സംവിധാനത്തിൽ അത് നടക്കില്ല. നേമത്തെ ജനങ്ങൾ ബിജെപിയെ വിജയിപ്പിക്കുമെന്നും അതിലൊന്നും മന്ത്രി പുങ്കവന്മാർ ഇപ്പോഴേ ഭയപ്പെട്ട് ഇളകണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എൻഡിഎ കൊല്ലം കോർപ്പറേഷൻ സ്ഥാനാർത്ഥി സംഗമവും വികസന രേഖ പ്രകാശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.